വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതു പോലെയാണ് ചൈനയുടെ അവസ്ഥ. ഒറ്റക്കുട്ടി നയം രാജ്യത്ത് യുവതയുടെ എണ്ണം കുത്തനെ കുറച്ചതോടെയാണ് ചൈനയ്ക്ക് വീണ്ടു വിചാരമുണ്ടായത്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ മൂന്ന് വരെയാകാമെന്ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ ഒറ്റക്കുട്ടി നയം പിന്തുടര്‍ന്ന കാലയളവില്‍ ചൈനീസ് ജനത വല്ലാതെ മാറിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ല്‍ ആയിരം പേര്‍ക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്. 2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍…
Read MoreTag: china
കുട്ടികളുണ്ടാകാന്‍ ദമ്പതികള്‍ക്ക് 25 ലക്ഷത്തിന്റെ ലോണ്‍ ! കൂടാതെ പ്രസവാവധിയും പിതൃത്വ അവധിയും…
ലോകജനസംഖ്യയില്‍ ഇന്ത്യ അധികം വൈകാതെ ചൈനയെ മറികടക്കുമെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന. നിലവില്‍ ഏകദേശം 144 കോടിയാണ് ചൈനയിലെ ജനസംഖ്യ. എന്നാല്‍, ചൈന ഇപ്പോള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനന നിരക്ക് കൂട്ടാന്‍ ദമ്പതികള്‍ക്ക് ബേബി ലോണ്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈന ഭരണകൂടം. വടക്ക്-കിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യ കുട്ടികളുണ്ടാവാന്‍ വേണ്ടി വിവാഹിതരായ ദമ്പതികള്‍ക്ക് 31,000 ഡോളറാണ് ലോണായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ പുറത്തുവന്ന ചൈനയുടെ സെന്‍സസ് ഡാറ്റ അനുസരിച്ച് രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ ചൈന ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. രണ്ടുകുട്ടി നയം തിരുത്തി മൂന്ന് കുട്ടികള്‍ ആവാമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിരുന്നു. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്…
Read Moreവെളുക്കാന്‍ തേച്ചത് പാണ്ടായി !ചൈനക്കാര്‍ക്ക് വിവാഹത്തോടുള്ള താല്പര്യം കുറയുന്നു ! ചൈനയ്ക്ക് വിനയായത് അമേരിക്കന്‍വല്‍ക്കരണം…
ചൈനയില്‍ ജനനനിരക്ക് കുറയുന്നുവെന്ന വിവരം ചൈനീസ് ഗവണ്മെന്റിനെ ഒട്ടൊന്നുമല്ല ആശങ്കാകുലരാക്കുന്നത്. ഇതോടൊപ്പം വിവാഹിതാകുന്നവരുടെ എണ്ണവും കുറയുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം തുടര്‍ച്ചയായ ഏഴാം കൊല്ലവും കുറഞ്ഞു. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളില്‍ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്പം കുറവാണിത്. ഇതോടൊപ്പം ജനനനിരക്കും കുറയുന്നു. 1978-നുശേഷം ആദ്യമായാണ് ജനനനിരക്ക് ഒരു ശതമാനത്തില്‍ താഴെയെത്തുന്നത്. ജനസംഖ്യാപരമായ പ്രതിസന്ധി രൂക്ഷമായപ്പോള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റക്കുട്ടിനയം റദ്ദാക്കി 2016-ലാണ് രണ്ട് കുട്ടികള്‍ വരെ അനുമതി നല്‍കിയത്. മൂന്നു കുട്ടികള്‍ വരെയാവാമെന്ന് ഇക്കൊല്ലം നിയമം പരിഷ്കരിച്ചുവെങ്കിലും വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമസ്ത മേഖലകളിലും അമേരിക്കയെ കടത്തിവെട്ടാനുള്ള ശ്രമം നടത്തുന്ന ചൈനയ്ക്ക് വന്‍തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. അമേരിക്കന്‍വല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളുകളില്‍ ഇംഗ്ലീഷ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല പാശ്ചാത്യലോകത്തിനു…
Read Moreകോവിഡ് ആദ്യം ലോകത്തെ അറിയിച്ച യുവതി ചൈനയുടെ തടവറയില്‍ ! ആരോഗ്യനിലയില്‍ അതീവ ആശങ്ക…
ലോകത്തെ വിഴുങ്ങിയ കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ധാരണയില്ല. എന്നിരുന്നാലും ഈ മഹാമാരിയുടെ ഉത്ഭവസ്ഥാനം ചൈനയാണെന്ന നിഗമനത്തിലാണ് ഒട്ടുമിക്ക വിദഗ്ധരും എത്തിയത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പൗരാവകാശ പ്രവര്‍ത്തകയായ ഷാങ് ഷാന്‍ ആണ്. സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ഇവര്‍ ഇപ്പോള്‍ ചൈനീസ് ഗവണ്മെന്റിന്റെ തടവറയിലാണ്. ചൈനീസ് സര്‍ക്കാരിന്റെ പീഡനത്തില്‍ മനംനൊന്ത് നിരാഹാരം അനുഷ്ഠിച്ചു അവശയായ ഷാങ് ഷാനിനെ സ്വതന്ത്രയാക്കണമെന്നു യുഎന്‍ ആവശ്യപ്പെട്ടു. ഷാങ് ഷാനിന്റെ ആരോഗ്യം ക്ഷയിച്ചെന്നും ക്രമാതീതമായി ശരീര ഭാരം കുറഞ്ഞ് അവര്‍ ഏതു നിമിഷവും മരിച്ചേക്കാമെന്നും കുടുംബവും വ്യക്തമാക്കുന്നു. മനുഷ്യത്വത്തിന്റെ പേരില്‍ 38 വയസ്സുള്ള ഷാനിനെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കുക. അവരുടെ ജീവന് രക്ഷിക്കാന്‍ അടിയന്തരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും എത്രയും വേഗം ഏര്‍പ്പെടുത്തണം. ‘കീഴടങ്ങാത്തഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഷാന്‍. അവരെ ലോകത്തിന് ആവശ്യമുണ്ട്. അവരുടെ…
Read Moreഇന്ധനക്ഷാമത്താല്‍ വലഞ്ഞ് ചൈന ! ഡീസല്‍ റേഷനായി നല്കുന്നു; രാജ്യം വന്‍പ്രതിസന്ധിയില്‍…
കഴിഞ്ഞ ഏതാനും നാളുകളായി ചൈനയില്‍ ഇന്ധനക്ഷാമം രൂക്ഷമാണ്. ഇത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല പ്രധാന വ്യാവസായിക മേഖലകളുടെയും പ്രവര്‍ത്തനം ഇതേത്തുടര്‍ന്ന് മന്ദഗതിയിലായിരിക്കുകയാണ്. ഈ അവസരത്തില്‍ ഡീസല്‍ റേഷനായി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ചൈന. സപ്ലൈ നിരക്ക് കുറഞ്ഞതും വിലവര്‍ധനവുമാണ് രാജ്യത്തെ സര്‍ക്കാര്‍ പെട്രോള്‍ സ്റ്റേഷനുകള്‍ വഴി ഡീസല്‍ റേഷനായി നല്കാന് ചൈനയെ പ്രേരിപ്പിച്ചത്. പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിലാണ് നിലവില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വാഹനങ്ങളില്‍ അടിക്കാവുന്ന ഡീസലിന്റെ അളവ് പരിധിയും നിശ്ചയിച്ചു. വടക്കന്‍ പ്രവിശ്യയിലെ ചില പ്രദേശങ്ങളില്‍ ട്രക്കുകളില്‍ ഉള്‍ക്കൊള്ളാവുന്ന ഇന്ധന പരിധിയുടെ പത്ത് ശതമാനം, 100 ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്. മറ്റിടങ്ങളില്‍ ഇത് 25 ലിറ്റര്‍ എന്ന നിലയിലേയ്ക്കും വെട്ടി ചുരുക്കി. വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ദിവസം മുഴുവന്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്ന് പലരും പറയുന്നു. ചൈന ഊര്‍ജ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു…
Read Moreഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ വേണ്ടത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം ! ലോകത്തെ ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കും; ചൈനയുടെ പുതിയ ആയുധം ലോകത്തെ ഭയപ്പെടുത്തുമ്പോള്‍…
ചൈന വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള മിസൈല്‍ ലോകത്തെ ഭയപ്പെടുത്താന്‍ പോന്നത്. ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി ഈ മിസൈലിന്. മാത്രമല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന സാങ്കേതികത്തികവാര്‍ന്നതാണ് പുതിയ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറില്‍ 31,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ അലാസ്കയില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സിസ്റ്റത്തെ…
Read Moreചിന്‍പിങ് ചിന്തകള്‍ ! യുവാക്കള്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ് വിശ്വാസം ഉറപ്പിക്കാന്‍ ചൈന ആവിഷ്കരിച്ചിരിക്കുന്ന പുതിയ തന്ത്രം ഇങ്ങനെ…
ചൈനീസ് യുവജനതയില്‍ മാര്‍ക്സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. ഇതിന്റെ ഭാഗമായി ‘ഷി ചിന്‍പിങ് ചിന്തകള്‍’ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം. ഷിയുടെ ലേഖനങ്ങളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ നയങ്ങളും ആശയങ്ങളുമാണിത്. ‘ഷീ ചിന്‍പിങ് ചിന്ത’ എന്നാണ് ഇതു ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. 2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കാനും ദേശസ്നേഹം വളര്‍ത്താനും വേണ്ടിയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.…
Read Moreനടുറോഡിലെ കുളിസീന്‍ ! ട്രാഫിക് സിഗ്നലില്‍ ഷാംപൂ തേച്ച് കുളിച്ച് യുവാവ്; കുളിയുടെ വീഡിയോ വൈറലാകുന്നു…
ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ ഷാംപൂ തേച്ച് കുളിച്ചാല്‍ എങ്ങനെയിരിക്കും. ഇത്തരത്തില്‍ നടുറോഡില്‍ ഷാംപൂ തേച്ച് കുളി പാസാക്കിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവ് ട്രാഫിക് ലൈറ്റ് പച്ചയാകുന്നതുവരെ കാത്തിരിക്കേണ്ട സമയത്ത് കയ്യില്‍ കരുതിയ ഷാംപൂ എടുത്ത് തലയില്‍ തേക്കുകയായിരുന്നു. ആ സമയത്ത് നല്ല മഴ പെയ്തതാണ് യുവാവിനെ ഇതിന് പ്രേരിപ്പിച്ചത്. മേല്‍വസ്ത്രം ധരിക്കാതെയാണ് യുവാവ് തലയില്‍ ഷാംപൂ തേച്ച് പിടിപ്പിച്ചത്. യുവാവിന്റെ പ്രവര്‍ത്തി മുഴുവന്‍ പകര്‍ത്തിയ പുറകിലെ വാഹനത്തില്‍ വന്ന വ്യക്തി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കുളി വൈറലായി. യുവാവിനോട് ട്രാഫിക് പോലീസ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്റെ മോശം മാനസികാവസ്ഥ ഒഴിവാക്കാന്‍ മുടി ഷാംപൂ ചെയ്തു എന്നാണ് യുവാവിന്റെ മറുപടി. ‘ട്രാഫിക് ലൈറ്റ് പച്ച നിറമാവുന്നത്…
Read Moreപ്രളയത്തിനു പിന്നാലെ മണല്‍ക്കാറ്റും ! 25 നില കെട്ടിടത്തിന്റെ ഉയരത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ചൈന;വീഡിയോ കാണാം…
ദുരന്തങ്ങള്‍ ചൈനയെ വിടാതെ പിന്തുടരുന്നുവോ. കനത്ത പ്രളയം ദുരിതം വിതച്ച ചൈനയില്‍ അതിനു പിന്നാലെ വീശിയടിച്ച മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയത്തിന് പിന്നാലെ ഡാമുകള്‍ തകര്‍ന്നത് ചൈനയില്‍ വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ഇതിന് പിന്നാലെ 100 മീറ്റര്‍ ഉയരത്തിലാണ് മണല്‍ക്കാറ്റ് അടിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഗാന്‍സു പ്രവിശ്യയിലെ ഡുന്‍ഹാങ് നഗരത്തിലാണ് ശക്തമായ മണല്‍ക്കാറ്റ് എത്തിയത്. ഗോബി മരുഭൂമിയോട് ചേര്‍ന്ന കിടക്കുന്ന നഗരം കൂടിയാണിത്. മണല്‍ക്കാറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാറ്റിന്റെ ശക്തി കണ്ട് ജനങ്ങള്‍ പരിഭ്രമിച്ച് ഓടുന്നതും പുറത്തുവന്ന വീഡിയോകളില്‍ കാണാം. കൊറോണ വൈറസിന് പിന്നാലെ മഹാപ്രളയങ്ങളും മണല്‍ക്കാറ്റും അടക്കമുള്ള ദുരന്തങ്ങളാണ് ചൈനയില്‍ അടുത്തിടെയായി സംഭവിക്കുന്നത്.
Read Moreസഖാവ് ജാക്കിച്ചാന് ! വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റുന്ന പാര്‍ട്ടിയുടെ മഹത്വം മനസ്സിലാക്കുന്നു ! ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജാക്കിച്ചാന്…
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല നടപടികളും ലോകവ്യാപകമായി വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ജാക്കി ചാന് രംഗത്ത്. പാര്‍ട്ടി നടത്തിയ സിംപോസിയത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം താന്‍ മനസിലാക്കുന്നുവെന്നും ജാക്കി ചാന് കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ചു സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ളതായിരുന്നു സിംപോസിയം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന സൂപ്പര്‍താരം പാര്‍ട്ടി നിയോഗിച്ച ഉപദേശക സമിതിയില്‍ അംഗമാണ്. പക്ഷേ 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന ചൈന വിരുദ്ധ ജനാധിപത്യസമരങ്ങള്‍ക്കു താരം പിന്തുണ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.
Read More