വെടിയുതിര്‍ത്തത് മൂന്നുതവണ! മകളുടെ വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കം; മദ്യപിച്ച് ലക്കുകെട്ട ഭാര്യയുടെ വെടിയേറ്റ് സ്വകാര്യ കമ്പനി സിഇഒ ഗുരുതരാവസ്ഥയില്‍

ബെംഗളൂരു: അടിച്ചു ഫിറ്റായ ഭാര്യയുടെ വെടിയേറ്റ് സ്വകാര്യ കമ്പനിയുടെ സിഇഒ ഗുരുതരാവസ്ഥയില്‍. മൂന്നു തവണ വെടിയേറ്റിറ്റും രക്ഷപ്പെട്ടോടിയ ഭര്‍ത്താവിനെ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇവരെ സൂര്യ നഗര്‍ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ഹൊസൂര്‍ റോഡില്‍ വെള്ളിയാഴ്ച വൈകിട്ടാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബെംഗളൂരു ആസ്ഥാനമായ എയ്‌സ് പ്രോപര്‍ട്ടി മാനേജ്‌മെന്റ് സിഇഒ സായി റാം(53) ആണ് വെടിയേറ്റ് ആശുപത്രിയിലായത്. കൊലപാതക ശ്രമത്തിനാണ് ഭാര്യ ഹാംസ റാമിനെ (48) പൊലീസ് അറസ്റ്റു ചെയ്തത്.15 വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റുകളില്‍ സുരക്ഷാ ജീവനക്കാരെയും ഹൗസ്‌കീപ്പിങ് ജീവനക്കാരെയും നല്‍കുന്ന സ്ഥാപനമാണ് എയ്‌സ്. തമിഴ്‌നാട്ടിലെ വീട്ടില്‍ നിന്നും ബംഗളുരുവിലേക്കു വരുകയായിരുന്നു ഇരുവരും. തുടര്‍ന്ന് മകളുടെ വിവാഹക്കാര്യത്തെച്ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് ഡിഎസ്പി എം.ബി. ബൊറലിങ്കയ്യ പറഞ്ഞു. യാത്രയ്ക്കിടെ ചന്ദാപുര്‍ ഭാഗത്ത് ഒരു റസ്റ്ററന്റില്‍ കയറി അത്താഴം കഴിച്ചതിനു ശേഷം ഇരുവരും മദ്യപിക്കുകയായിരുന്നു.…

Read More