വിവാഹം ജീവിതത്തിലെ അപൂര്‍വ മുഹൂര്‍ത്തമാണ്. എന്നാല്‍ വിവാഹം കഴിക്കുന്നത് ശീലമാക്കിയ ആളുകളും നമ്മുടെ ഇടയിലുണ്ട്. അത്തരം ശീലമുള്ള ഒരാള്‍ക്കു കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി ആദ്യ ഭാര്യ എത്തിയതോടെയാണ് ആ വിവാഹത്തിന് ക്ലൈമാക്സായത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് അമ്പരപ്പിച്ച സംഭവമുണ്ടായത്. വിവാഹത്തിന് ബന്ധുക്കള്‍ക്കൊപ്പമെത്തിയ യുവതി ഭര്‍ത്താവിനെ വേദിയിലിട്ട് മര്‍ദ്ദിക്കുകയും വിവാഹവസ്ത്രങ്ങള്‍ കീറിക്കളയുകും ചെയ്തു. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് എത്തിയ മദിഹയും ബന്ധുക്കളും അതിഥികള്‍ക്ക് മുമ്പില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതിനിടെ, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി.…
Read More