കൊച്ചി: എറണാകുളം നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ ദിവസങ്ങളോളം പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണില്‍ മുളക് വെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലു കൊണ്ടും അടിക്കുക തുടങ്ങിയ പീഡനങ്ങള്‍ക്ക് ഇരയായ യുവതി രക്ഷപ്പെട്ടത് അതിസാഹസികമായി. 22 ദിവസം തടുർച്ചയായ പീഡനംകണ്ണൂര് സ്വദേശിനിയായ 27കാരിയാണ് പീഡനത്തിനിരയായത്. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്വച്ചാണു യുവതിയുടെ ദേഹമാസകലം പരിക്കേല്‍പ്പിച്ച് കാമുകന് പീഡനത്തിനിരയാക്കിയത്. ഫെബ്രുവരിയില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ഫ്ളാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ ഈ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. കാമുകന് ഫ്ളാറ്റില്‍നിന്നു പുറത്തിറങ്ങിയ തക്കത്തിന് രക്ഷപ്പെട്ട യുവതിതന്നെയാണു പീഡന വിവരം പുറത്തുപറഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്ട്ടിന് ജോസഫിനെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ…
Read More