വീണ്ടുമൊരു താര വിവാഹം! സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി; ലൗ കം അറേഞ്ച്ഡ് മാര്യേജ് നടന്നത് എളിയരീതിയില്‍

ചലച്ചിത്ര താരങ്ങളുടെ വിവാഹം സാധാരണ ഒരുത്സവത്തിന്റെ പ്രതീതിയാണ് പങ്കെടുക്കുന്നവരില്‍ ജനിപ്പിക്കുക. അത്രയ്ക്കാര്‍ഭാടത്തോടെയായിരിക്കും താരവിവാഹങ്ങള്‍ നടക്കുക. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ രീതിയില്‍ ഒരു താര വിവാഹം ഈയടുത്ത ദിവസം നടന്നു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരുമാണ് എളിയരീതിയില്‍ വിവാഹിതരായത്. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. തുടര്‍ന്നുളള ചടങ്ങുകള്‍ മുഹമ്മയിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ചും. നടന്മാരായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. മോഹന്‍ലാലും സണ്ണി വെയ്നും ഭരത്തും കഥാപാത്രങ്ങളായെത്തിയ ‘കൂതറ’ ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ ‘ഡയമണ്ട്…

Read More

ചാര്‍മിള എന്നെ വിവാഹം ചെയ്തത് ഭീഷണിപ്പെടുത്തി; അവരെ ഭാര്യയായിട്ടെന്നല്ല ഒരു സുഹൃത്തായിട്ടു പോലും ഞാന്‍ കണ്ടിരുന്നില്ല ; എല്ലാം തുറന്നു പറഞ്ഞ് കിഷോര്‍ സത്യ

നടി ചാര്‍മിള പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ച് കിഷോര്‍ സത്യ. ചാര്‍മിളയക്കു താന്‍ ചിലപ്പോള്‍ ഭര്‍ത്താവായിരിക്കാമെന്നും എന്നാല്‍ തനിക്ക് ചാര്‍മിള ഒരിക്കലും ഭാര്യ ആയിരുന്നില്ലെന്നുമാണ് കിഷോര്‍ സത്യ വെളിപ്പെടുത്തിയിരുന്നത്. താന്‍ ചാര്‍മിളയുടെ ഭര്‍ത്താവാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കേട്ടുമടുത്തതു കൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ സത്യ വ്യക്തമാക്കി. ‘ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ.? – കിഷോര്‍ ചോദിക്കുന്നു.  ചാര്‍മിളയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയില്‍ ഞാന്‍ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ഞരമ്പ് മുറിച്ചു…

Read More