ഈ പ്രതികാരം അല്‍പം കൂടിപോയില്ലേ? യുവാവ് കാമുകിയുമായി ഒളിച്ചോടി; യുവാവിന്റെ അമ്മയെ യുവതിയുടെ ബന്ധുക്കള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; സംഭവം ഇങ്ങനെ…

മു​സാ​ഫ​ര്‍​ന​ഗ​ർ: കാ​മു​കി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ​തി​നു പ്ര​തി​കാ​ര​മാ​യി യു​വാ​വി​ന്‍റെ അ​മ്മ​യെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശ്യാ​മി​ലി ജി​ല്ല​യി​ൽ നോ​ജാ​ലി​ലാ​യി​രു​ന്നു സം​ഭ​വം. മു​സാ​ഫ​ർ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി ഗാ​സി​യാ​ബാ​ദി​ലെ ഭോ​പു​ര സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​ണ് പ്ര​ണ​യ​ത്തി​ലാ​യ​ത്. ഗാ​സി​യാ​ബാ​ദി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യി ന​വം​ബ​ർ 20 നാ​ണ് ഇ​യാ​ൾ ഒ​ളി​ച്ചോ​ടു​ന്ന​ത്.

സം​ഭ​വം അ​റി​ഞ്ഞ പെ​ൺ‌​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ൻ, അ​മ്മ, അ​ച്ഛ​ൻ, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് എ​ന്നി​വ​രെ ഡി​സം​ബ​ർ 19 ന് ​ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ശ്യാ​മി​ലി​യി​ലു​ള്ള ഒ​രു വീ​ട്ടി​ല്‍ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ​വ​ച്ച് ഇ​വ​ർ​ക്ക് ക്രൂ​ര മ​ർ​ദ​ന​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. യു​വാ​വി​ന്‍റെ നാ​ൽ​പ​തു​വ​യ​സു​ള്ള അ​മ്മ​യെ പ്ര​തി​ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച പോ​ലീ​സ് വീ​ട്ട​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും ഇ​വ​രെ മോ​ചി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ത​ട​വി​ല്‍ പാ​ര്‍​പ്പി​ക്ക​ല്‍, കൂ​ട്ട​ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ സ​ഹോ​ദ​ര​ന്‍​മാ​രി​ല്‍ ഒ​രാ​ള്‍ മു​ന്‍ ഗ്രാ​മ​മു​ഖ്യ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts