തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേയ്ക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അത്തം നാളില്‍ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്‍ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള്‍ ആകാശത്തേയ്ക്കുയര്‍ന്നു. അത്തം നഗറില്‍ വേഷമിട്ട് നിന്ന കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ ആദ്യ ചുവടുകള്‍ വച്ചതോടെ അത്തം നഗര്‍ വര്‍ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര്‍ തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്‍ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേയ്ക്കിറങ്ങി. മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്. മഹാബലി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്‍, തകില്,…
Read MoreTag: onam 2025
മലയാളിയുടെ ഓണം കളറാക്കാന്‍ മറുനാടന്‍ പൂക്കള്‍
കൊച്ചി: മുമ്പൊക്കെ അത്തം പിറന്നാല്‍ പൂക്കൂടകളുമായി തൊടികള്‍ തോറും പൂവേ പൊലി പൂവേ … പാടി നടക്കുന്ന കുട്ടിക്കൂട്ടം ഗ്രാമക്കാഴ്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, ഇന്നത്തെ യാന്ത്രിക ജീവിതത്തിരക്കിനിടയില്‍ പൂ പറിക്കാന്‍ തൊടികളുമില്ല, പൂ തേടിയിറങ്ങാന്‍ കുട്ടിക്കൂട്ടങ്ങളുമില്ല. അത്തം പിറന്നതോടെ മലയാളികളുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന് ഇത്തവണയും മറുനാടന്‍ പൂക്കള്‍ തന്നെയാണ് ആശ്രയം. ഓണം കളറാക്കാന്‍ വിവിധയിനം പൂക്കളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തുടക്കത്തില്‍ പൂക്കളുടെ വില അത്രയ്ക്കങ്ങ് വര്‍ധിച്ചിട്ടില്ല. ഓറഞ്ച് ജമന്തി കിലോയ്ക്ക് 200 രൂപ, മഞ്ഞ ജമന്തി 250 രൂപ, വെള്ള ജമന്തി 400 മുതല്‍ 600 രൂപ, വാടാമല്ലി 420 രൂപ, അരളി (പിങ്ക്) 360 രൂപ, അരളി (ചുവപ്പ്) 600 രൂപ, റോസ് (വിവിധ നിറങ്ങള്‍) 300 മുതല്‍ 800 രൂപ, ആസ്ട്രല്‍ (പിങ്ക്) 420 രൂപ, ആസ്ട്രല്‍ (ബ്ലൂ)…
Read Moreഉപ്പേരി @ 480
കോട്ടയം: വെളിച്ചെണ്ണ താഴുന്നില്ലെങ്കില്‍ ഓണത്തിന് അധികം ഉപ്പേരി കൊറിക്കാനാവില്ല. ശര്‍ക്കരവരട്ടിയുടെ മധുരം അധികം നുണയാമെന്നും കരുതേണ്ട. വെളിച്ചെണ്ണയില്‍ വറുത്തത് എന്ന പേരില്‍ വില്‍ക്കുന്ന ഉപ്പേരിക്ക് കിലോ വില 460-480. ശര്‍ക്കരവരട്ടിക്ക് 480. വെളിച്ചെണ്ണ വില റിക്കാര്‍ഡ് കുറിച്ചതോടെ കഴിഞ്ഞ ഓണത്തിനേക്കാള്‍ ഉപ്പേരിക്കും ശര്‍ക്കരവരട്ടിക്കും 40 രൂപ കൂടി. എണ്ണയ്ക്കും ഉപ്പേരിക്കും വില കൂടിയതിന്റെ നേട്ടം കച്ചവടക്കാര്‍ക്കു മാത്രം. അധ്വാനിച്ചും പണം മുടക്കിയും ഓണവിപണി ലക്ഷ്യമിട്ട് വാഴ നട്ട കര്‍ഷകര്‍ക്ക് ഇക്കൊല്ലം ഒരു നേട്ടവുമില്ല. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഏത്തക്കുല വില 70 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇക്കൊല്ലം പച്ച ഏത്തയ്ക്കാ വില 42 രൂപ. വാഴക്കുലയ്ക്ക് വലിപ്പവും തൂക്കവും ഇക്കൊല്ലം കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. എണ്ണ വില കയറിയതോടെ ഉപ്പേരിയുടെ വില 500 കടക്കാതിരിക്കാന്‍ കച്ചവടക്കാരുടെ തന്ത്രമാണ് ഏത്തക്കായ വില ഇടിയാൻ കാരണം. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നു വലിയ…
Read More