നീരുറവ തേടി… വേനൽ രൂക്ഷമായതോടെ പത്തനംതിട്ട കോന്നി കല്ലാറിലൂടെ ജലം തേടിപ്പോകുന്ന കാട്ടാനക്കൂട്ടം. ബെന്നി അജന്ത.
Read MoreTag: photo click
“പൂരത്തിനൊരു ആനക്കുളി’..!
“പൂരത്തിനൊരു ആനക്കുളി’…! തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സത്തിനെത്തിച്ച ആനയെ കുളിപ്പിക്കുന്ന പാപ്പാന്. -ജോണ്‍ മാത്യു.
Read Moreഎൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ- അനിൽ പുത്തൂർ
Read Moreപുഴ ചുരുങ്ങി, കൈക്കുമ്പിളോളം…
പുഴ ചുരുങ്ങി, കൈക്കുമ്പിളോളം…ഓരോ ദിവസവും ചൂടു കൂടുകയാണ്. ജലസ്രോതസുകള്‍ വറ്റിവരണ്ടു. പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. വറ്റിവരണ്ട പുല്ലുകയാറ്റില്‍ പ്രദേശവാസികള്‍ വെള്ളത്തിനായി കുഴിച്ച ഓലി. മുണ്ടക്കയം ഇളംകാട് നിന്നുള്ള ദൃശ്യം. -അനൂപ് ടോം
Read Moreഉത്സവലഹരി ആകാശത്തോളം…
ഉത്സവലഹരി ആകാശത്തോളം… കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവലിന്റെ ആകാശയൂഞ്ഞാൽ തയാറാക്കുന്ന തൊഴിലാളികൾ. -ജോണ്‍ മാത്യു.
Read More“വീണ’ തീ അണയ്ക്കുന്നു…
“വീണ’ തീ അണയ്ക്കുന്നു… തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തിയപ്പോൾ അതിൽ നിന്നും താഴെ വീണ തീ ആരോഗ്യമന്ത്രി വീണ ജോർജ് കെടുത്താൻ ശ്രമിക്കുന്നു. – കെ.കെ.അർജുനൻ
Read More‘ഇടത്തോട്ട്’ വേണം…
‘ഇടത്തോട്ട്’ വേണം… മാവേലിക്കര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാര്‍ മാന്നാര്‍ മുസ്ലിം ജമാഅത്തിൽ വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോൾ.
Read More‘ഇക്കുറി’ അനിലിന്..!
“ഇക്കുറി ” അനിലിന്..! പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയെ പി.സി. ജോര്‍ജ് ചന്ദനക്കുറിതൊട്ട് അനുഗ്രഹിക്കുന്നു.
Read Moreലാത്തിപിടിച്ച കൈകളിൽ “കടലോളം വാത്സല്യം”…. വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരന് അന്തിക്കാട് എഎസ്ഐ എം.കെ. അസീസ് ഭക്ഷണം നൽകുന്നു. സമീപം വാർഡംഗം സി.പി.പോൾ.
Read Moreഈ വടയും ഇഡലിയും അങ്ങെടുത്തോ..!
ഈ വടയും ഇഡലിയും അങ്ങെടുത്തോ..! തൃശൂർ ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഇന്നു രാവിലെ ആമ്പക്കാടൻ ജംഗ്ഷനിലെ ഗോപി ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയപ്പോൾ. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ സമീപം. ടോജോ പി. ആന്റണി
Read More