ഖത്തറിനെ ഒറ്റപ്പെടുത്തിയതിനു പിന്നില്‍ റഷ്യന്‍ ഗൂഢാലോചനയോ ? വ്യാജ വാര്‍ത്തകള്‍ പരത്തിയത് റഷ്യന്‍ ഹാക്കര്‍മാരെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍;റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

ജിസിസി രാജ്യമായ ഖത്തറിനെ ഇത്രയും വലിയ പ്രതിസന്ധിയാക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തറിനെ ഒറ്റപ്പെടുത്താന്‍ കാരണം വ്യാജ വാര്‍ത്തകളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കും നിലവിലെ പ്രതിസന്ധികള്‍ക്കും പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളും ചൂണ്ടിക്കാണിക്കുന്നത്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനായി  അവര്‍ ഖത്തര്‍ വാര്‍ത്താ ഏജന്‍സിയെ ഉപയോഗപ്പെടുത്തിയെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കയുടെ അടുപ്പത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യന്‍ ഹാക്കര്‍മാര്‍ ഈ നീക്കം നടത്തിയത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ദോഹയിലേക്ക് എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് പുറത്തുവിട്ട വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലും റഷ്യന്‍ ഹാക്കര്‍മാരാണെന്നാണ് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍്ട്ട് ചെയ്യുന്നത്്.

Read More