ഒടുവിൽ സുപ്രീംകോടതിയും അംഗീകരിച്ചു. തെരുവുനായ്ക്കളുടെ പ്രശ്നം അതീവരൂക്ഷമാണ്. രാജ്യതലസ്ഥാനത്തെ എല്ലായിടത്തുനിന്നും തെരുവുനായ്ക്കളെ പൂർണമായും നീക്കംചെയ്യണമെന്ന് ഡൽഹി സർക്കാരിനോട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശനനിർദേശം നല്കിയിരിക്കുന്നു. ഇതു നടപ്പാക്കാൻ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി പറഞ്ഞു. ഏതെങ്കിലും വ്യക്തിയോ സംഘടനയോ നടപടി ക്രമങ്ങൾ തടസപ്പെടുത്തിയാൽ നിയമനടപടി ഉറപ്പാണെന്നും പറഞ്ഞതോടെ പരമോന്നത നീതിപീഠത്തിന്റെ നിലപാട് സുവ്യക്തം. ഡൽഹിയിൽ മാത്രമല്ല, രാജ്യമെങ്ങും തെരുവുനായ്ക്കളുടെ പ്രശ്നം രൂക്ഷമാണ്. പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നു. എത്രയോ പേർ കടിയേറ്റു വിഷമതകൾ സഹിക്കുന്നു. വാക്സിനെടുത്തിട്ടും പേവിഷബാധയേൽക്കുന്ന ഭീതിദമായ അവസ്ഥ. രാജ്യമാസകലം ഈ വിധിയുടെ തുടർച്ചയും നടപടിയുമുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. വിധി നടപ്പാക്കാനുള്ള നടപടികൾ അധികാരികൾക്കു തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനായി ഒരു സേനയെ നിയോഗിക്കണമെങ്കിൽ അതും ചെയ്യാം. തെരുവുനായ്ക്കളെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റണം. പിന്നെയുമുണ്ടു…
Read MoreTag: rd-editorial
ചത്തൊടുങ്ങുന്നതും ഭീതി പരത്തുന്നു
കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ആശ്ചര്യമുണ്ടാക്കുന്നത്, സ്വയരക്ഷയ്ക്കാണെങ്കിൽപോലും ആരെങ്കിലുമൊരു കാട്ടുപന്നിയെ കൊന്നുവെന്നു കേട്ടാൽ പറന്നെത്തി വീടുകളിൽ കയറി കറിച്ചട്ടി വരെ പൊക്കിനോക്കുന്ന വനം ഉദ്യോഗസ്ഥർ ഇവിടെ നിഷ്ക്രിയരായിരിക്കുന്നു എന്നതാണ്. പന്നിപ്പനി പോലുള്ള ഏതെങ്കിലും മാരകരോഗമാണോ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്താനും വിവരങ്ങൾ ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാനും വനം ഉദ്യോഗസ്ഥർ ശുഷ്കാന്തി കാട്ടുന്നുമില്ല. കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ്യക്കുരുതിയിലും കൃഷിനാശത്തിലും മലയോരമേഖല വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുവെന്ന വാർത്തകൂടി വരുന്നത്. അതിനാൽ വനം ഉദ്യോഗസ്ഥരും വകുപ്പുമന്ത്രിയും പതിവു നിസംഗത വെടിഞ്ഞ് സത്വര ശ്രദ്ധയോടെ ഈ വിഷയത്തിലിടപെടണം. കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കേളകം പഞ്ചായത്തിൽ…
Read Moreഇതു മഷികൊണ്ടല്ല ചോരകൊണ്ടെഴുതിയത്
രണ്ടു ജഡ്ജിമാർ കൊച്ചിയിലെ നിയമവിദ്യാർഥികളോട് വെള്ളിയാഴ്ച ഗൗരവമേറിയ ചില കാര്യങ്ങൾ പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റീസ് ജെ. ചെലമേശ്വറും ജസ്റ്റീസ് കെ.എം. ജോസഫും പറഞ്ഞതിന്റെ അന്തഃസത്ത ഭരണഘടനയുടെ ആത്മാവായ മതേതരത്വം, സോഷ്യലിസം എന്നിവയെ സംരക്ഷിക്കണമെന്നതാണ്. ന്യായാധിപരും പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളുമൊക്കെ ഇതിങ്ങനെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനായിരിക്കും? മതേതരത്വവും തുല്യതയും അപകടത്തിലായതുകൊണ്ട്. ന്യൂനപക്ഷങ്ങൾക്കു ചുറ്റും പാഞ്ഞടുക്കുന്ന വർഗീയക്കൂട്ടങ്ങളെ സർക്കാർ സംരക്ഷിക്കുന്നതുകൊണ്ട്. ആഴമേറുന്ന സന്പന്ന-ദരിദ്ര വിടവിനെ ഭരണകൂടം നികത്താത്തതുകൊണ്ട്. ന്യായാധിപരും തൂന്പയെ തൂന്പയെന്നുതന്നെ വിളിച്ചു. എറണാകുളം ഗവൺമെന്റ് ലോ കോളജിന്റെ 150-ാം വാര്‍ഷികാഘോഷ ഭാഗമായി പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച പ്രഭാഷണ പരന്പരയിലെ വിഷയം ‘മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന മുറവിളിക്ക് ന്യായീകരണമുണ്ടോ’ എന്നായിരുന്നു. ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞതിങ്ങനെ: “സോഷ്യലിസം, മതേതരത്വം എന്നിവ ആകാശത്തുനിന്ന് പൊട്ടിവീണ ആശയങ്ങളല്ല, ഭരണഘടനയിൽ അന്തർലീനമായ ലക്ഷ്യങ്ങളാണ്. ഇത് ഭരണഘടനയുടെ ആമുഖത്തിലുണ്ടോ ഇല്ലയോ എന്നതല്ല, അവ എന്തിനു…
Read Moreനമ്മുടെ ജനാധിപത്യം വ്യാജമല്ലെന്നു പറയൂ
പരാജയപ്പെട്ടവന്റെ നെഞ്ചത്തടിയാണ് കോൺഗ്രസിന്റെ വോട്ടു തട്ടിപ്പാരോപണം എന്നു പരിഹസിച്ച് ഇനി ബിജെപിക്കു പിടിച്ചുനിൽക്കാനാകില്ല. കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ആകെയുള്ള 6.5 ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞത് വോട്ടർ പട്ടികയിലെ വ്യാജ കൂട്ടിച്ചേർക്കലുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ്. ആക്ഷേപിക്കുന്നതല്ലാതെ കൃത്യമായ മറുപടി കേന്ദ്രത്തിൽനിന്നോ അവർ നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നോ ഉണ്ടായിട്ടില്ല. രാഹുൽ കള്ളത്തെളിവ് ഉണ്ടാക്കിയതാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ വൈകരുത്. അല്ലെങ്കിൽ മറുപടിയുണ്ടാകണം. ജനം ചതിക്കപ്പെട്ടോയെന്നും ജനാധിപത്യം അട്ടിമറിക്കപ്പെട്ടോയെന്നുമുള്ള ചോദ്യത്തിനുത്തരം ‘പപ്പുവിളി’യല്ല. എഐസിസി ആസ്ഥാനമായ ഡൽഹിയിലെ ഇന്ദിരാ ഭവനിലാണ് രാജ്യത്തെ നടുക്കിയ വ്യാജവോട്ട് വിവരങ്ങൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞിരുന്നെങ്കിലും ആവശ്യമായ ഡിജിറ്റൽ വീഡിയോ രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകാതിരുന്നതിനാൽ കെട്ടുകണക്കിനു കടലാസുരേഖകൾ വച്ച്, സംശയമുള്ള മണ്ഡലങ്ങളിൽ ഒന്നായ കർണാടക മഹാദേവപുര നിയമസഭാ…
Read More‘ദീപിക കളർ ഇന്ത്യ’ഐക്യത്തിന്റെ ഹോളി
ഒരു പെയിന്റിംഗ് മത്സരത്തിന്റെ പേരാണ് ‘കളർ ഇന്ത്യ’യെന്നു വേണമെങ്കിൽ പറയാം. പക്ഷേ, അതു സംഘടിപ്പിക്കുന്ന ദീപിക അതിനു മറ്റൊരർഥം കൽപിക്കുന്നുണ്ട്. അത് ഈ രാജ്യത്തിന്റെ അന്തസിൽ അഭിമാനിക്കാനും നഷ്ടമൂല്യങ്ങൾക്കു നിറം പകരാനും കുട്ടികൾക്കുള്ള ക്ഷണമാണ്. ഇതൊരു പെയിന്റിംഗ് മത്സരത്തിനപ്പുറം ഹോളിയാണ്. നാനാത്വത്തിന്റെ കാൻവാസിൽ 10 ലക്ഷത്തോളം കുട്ടികൾ നിറമിടുന്ന ഏകത്വത്തിന്റെ ‘ഹോളി ഡേ’. കുട്ടികളേ, നിലത്തു വിരിച്ചൊരു ചിത്രത്തിലേക്കു മിഴിയൂന്നി നിങ്ങളുടെ ഇടതും വലതുമിരിക്കുന്ന കൂട്ടുകാർക്ക് ആവശ്യമെങ്കിൽ ഇത്തിരിയിടം കൊടുക്കുന്പോൾ, നിറങ്ങളിലൊന്നു പങ്കുവയ്ക്കുന്പോൾ, ഒരു പുഞ്ചിരി സമ്മാനിക്കുന്പോൾ നിങ്ങൾ സഹജീവിയുടെ ഹൃദയത്തിലും സാഹോദര്യത്തിന്റെ നിറം പകരുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മഞ്ജു വാര്യർ ഒപ്പിട്ടു നിങ്ങൾക്കു തരുന്ന സർട്ടിഫിക്കറ്റുപോലെ, സഹജീവിയുടെ ഹൃദയത്തിൽ നിങ്ങളിടുന്ന സ്നേഹമുദ്രയുടെ പേരാണ് ‘ദീപിക കളർ ഇന്ത്യ’. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി അയ്യായിരത്തിലധികം സ്കൂളുകളിലായിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും (ഡിസിഎൽ) ചേർന്ന് പെയിന്റിംഗ്…
Read Moreഎയ്ഡഡ് അധ്യാപക നിയമനം: എന്തിനു വാശി?
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനാംഗീകാരം അനിശ്ചിതമായി നീളുന്പോഴും സർക്കാർ നിസംഗതയിലാണ്. പ്രതിഷേധങ്ങളും അപേക്ഷകളും കോടതിവിധികളും പോരാ, മനുഷ്യക്കുരുതിതന്നെ വേണം ഈ ‘സിസ്റ്റം’ ചലിക്കാൻ എന്നായിട്ടുണ്ട്. പട്ടിണി കിടക്കുന്ന മനുഷ്യർക്ക് പുസ്തകം പുത്തനൊരായുധമാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്നവരുടെ സർക്കാരിന്, അക്ഷരമെന്ന ആയുധം പുതുതലമുറയിലേക്കു പകരുന്ന അധ്യാപകരുടെ കണ്ണീരു കാണാൻ മനസില്ല! നിയമനാംഗീകാരം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരുടെ മനസ്താപത്തിൽ ഉരുകുന്നതു ഭാവിതലമുറ കൂടിയാണെന്ന വീണ്ടുവിചാരവുമില്ല! നിയമനാംഗീകാരം ലഭിക്കാതെ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവസ്ഥ നോക്കുക. സമൂഹത്തിലും വീട്ടിലും അവർ അധ്യാപകരാണ്. എന്നാൽ, അവരുടെ ജീവിതം ദുരിതപൂർണവും. സ്ഥിരനിയമനം ലഭിച്ച അധ്യാപകർ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യണം. സർക്കാർ നിർദേശിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പരിശീലന പരിപാടികളിലും പങ്കെടുക്കണം. ദിവസക്കൂലിയാകട്ടെ കൃത്യസമയത്തു നൽകുന്നുമില്ല. അതിനു നിരവധി നൂലാമാലകൾ. സ്കൂളിലെ സമ്മർദത്തിനു പുറമെ വീട്ടിലെയും സമൂഹത്തിലെയും സമ്മർദവും സഹിക്കാനാകാതെ ചിലരെങ്കിലും കടുംകൈക്കു മുതിർന്നാൽ എങ്ങനെ…
Read Moreഓരോ ഫയലും ഓരോ ശവപ്പെട്ടിയാകരുത്
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ദിശാബോധം കൊടുക്കുന്നതിനൊപ്പം സർക്കാർ ചെയ്യേണ്ടത് ക്രൂരതയിൽ ആനന്ദിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ്. ഇത്തരം സാഡിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ പത്തനംതിട്ടയിലെ ഷിജോ ഇന്നു ജീവനോടെയുണ്ടാകുമായിരുന്നു. കോടതിയുത്തരവും മന്ത്രിയുടെ നിർദേശവും ഉണ്ടായിട്ടുപോലും അധ്യാപികയായ ഭാര്യയുടെ ശന്പളക്കുടിശിക കിട്ടാതെ വന്നതോടെയാണ് സാന്പത്തികക്കുരുക്കിൽ അദ്ദേഹം കഴുത്തുവച്ചത്. മുഖം രക്ഷിക്കാനുള്ള സസ്പെൻഷൻ തന്ത്രമല്ല, കുറ്റവാളികളാണെങ്കിൽ ഉദ്യോഗസ്ഥരെ അഴിയെണ്ണിക്കാനുള്ള ഇച്ഛാശക്തിയാണു സർക്കാരിനു വേണ്ടത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥഭരണത്തിൽ പ്രതീക്ഷയ്ക്കു വകയില്ലെന്നു തോന്നിയപ്പോഴാണ് റാന്നി അത്തിക്കയം സ്വദേശി വി.ടി. ഷിജോ ഞായറാഴ്ച രാത്രി വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള കാട്ടുപ്രദേശത്തേക്ക് അവസാനയാത്ര നടത്തിയത്. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷിജോയുടെ ഭാര്യ അധ്യാപികയായ ലേഖയുടെ ശമ്പളത്തിനുവേണ്ടി ഏറെ നിയമയുദ്ധം നടത്തിയ ഷിജോ ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു. അതിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ചലിപ്പിക്കാനായില്ല. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍നിന്നു തുടര്‍നടപടിയുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്…
Read Moreഅനന്തരം, അവരും സിനിമാക്കാരാകട്ടെ
ഉദ്ദേശ്യം എത്ര ശുദ്ധമാണെങ്കിലും അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദളിത്-വനിതാ ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ മികവിനെക്കുറിച്ച് ഒരു സംശയവുമില്ലാത്തവർക്കും സ്വീകാര്യമായിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതുകൊണ്ടുമാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു പരാമര്‍ശം. ദളിതരുടെയും സ്ത്രീകളുടെയും സിനിമയ്ക്കു സാന്പത്തിക പിന്തുണ നൽകാനുള്ള സർക്കാർ തീരുമാനത്തിൽ ന്യൂനതയുണ്ടെന്ന ധ്വനിയും അടൂരിന്റെ വാക്കുകളിലുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ അടൂരിനോടു യോജിക്കുന്നവരുമുണ്ട്. അതുകൊണ്ട്, രണ്ടു മാസത്തിനകം രൂപീകരിക്കാനിരിക്കുന്ന സിനിമ-സീരിയൽ നയത്തെ കുറ്റമറ്റതാക്കാനുള്ള ചർച്ചയായി ഇതിനെ പരിഗണിക്കുന്നതിൽ തെറ്റില്ല. തിരുവനന്തപുരത്തു നടത്തിയ സിനിമ പോളിസി കോൺക്ലേവ് സമാപന ചടങ്ങിലായിരുന്നു വിഖ്യാത ചലച്ചിത്രകാരൻ അടൂരിന്റെ പരാമർശം. “പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാന്‍ വരുന്നവർക്കു പരിശീലനം നൽകണം. ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുത്. സിനിമാ നിര്‍മാണത്തിനായി ഇവര്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് വളരെ കൂടുതലാണ്. 50 ലക്ഷം വീതം മൂന്നുപേര്‍ക്ക് കൊടുക്കണം. സ്ത്രീകളായതുകൊണ്ടുമാത്രം അവസരം കൊടുക്കരുത്.”…
Read Moreമാലേഗാവിലെ നിലച്ച ഘടികാരം
മാലേഗാവിലെ ഭിക്കു ചൗക്കിലുള്ള ജലീൽ അഹ്മദിന്റെ കടയിൽ ചായ കുടിക്കാനെത്തുന്നവർക്ക് ഭിത്തിയിൽ രണ്ട് ഘടികാരങ്ങൾ കാണാം. ഒന്ന് കൃത്യസമയമാണ്. അതിനു മുകളിലിരിക്കുന്ന മറ്റൊന്നിൽ എപ്പോൾ നോക്കിയാലും സമയം 9.35. ചിലരൊക്കെ ചോദിക്കാറുണ്ട്; ജലീൽ ഭായ്, ഇതെന്താ ഇങ്ങനെ? അദ്ദേഹത്തിന്റെ മറുപടി, കേൾക്കാൻ രസമുള്ളൊരു കഥയല്ല. പക്ഷേ, ചോര മണക്കുന്ന മറുപടി പറഞ്ഞുതീരുവോളം കേൾവിക്കാരൻ മുകളിലെ ഘടികാരത്തിലേക്കു നോക്കിയിരിക്കും; കൈയിലെ ചായയുടെ ചൂടു മറന്ന്. 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് നിരപരാധികളായ മനുഷ്യരെ ചിതറിച്ചുകളഞ്ഞ മാലേഗാവ് സ്ഫോടനത്തിൽ ഹൃദയം സ്തംഭിച്ച ക്ലോക്കാണത്. ജലീൽ പ്രിയപ്പെട്ടൊരു മൃതദേഹത്തെയെന്നപോലെ ഇന്നുമതിനെ തൂത്തുതുടച്ച് സൂക്ഷിക്കുകയാണ്. പക്ഷേ, വ്യാഴാഴ്ച മുംബൈ എൻഐഎ പ്രത്യേക കോടതി പ്രതികളെയെല്ലാം വെറുതേ വിട്ടപ്പോൾ ആ ഘടികാരത്തിലെ ഒടിഞ്ഞ സൂചി ഒന്നു പിടഞ്ഞോയെന്ന് ആരുമൊട്ടു ശ്രദ്ധിച്ചുമില്ല. അങ്ങനെ ജലീലിന്റെ ക്ലോക്ക് പോലെ, ആറു പേരുടെ മരണത്തിനും 101 പേരുടെ…
Read Moreനിരപരാധികളുടെ കണ്ണീരിന് അപരാധികൾ പിഴയിടണം
ജോസഫിന് 75 വയസായിരുന്നു. പക്ഷേ, കൊച്ചുമകളെപ്പോലെ കരുതിയ പെൺകുട്ടിയുടെ കള്ളമൊഴിയിൽ പീഡകനായി ചിത്രീകരിക്കപ്പെട്ട അദ്ദേഹം ജയിലിൽ കിടന്നത് ഒന്‍പതു മാസം. കോട്ടയം മധുരവേലിയിലെ ജോമോൻ സ്ത്രീപീഡന കള്ളക്കേസിൽ ജയിലിലും പുറത്തുമായി അപരാധിയായി മുദ്രയടിക്കപ്പെട്ടത് എട്ടോളം വർഷം. ഇടുക്കിയിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട ആദിവാസി വനിത സീതയുടെ ഘാതകനെന്ന സംശയനിഴലിൽ ഭർത്താവ് ബിനുവിനു കഴിയേണ്ടിവന്നത് ഒന്നര മാസത്തോളം. പുനരന്വേഷണത്തിൽ യഥാർഥ പ്രതികൾ കുടുങ്ങിയേക്കും. പക്ഷേ, ഇതിന്റെയൊക്കെ കാരണക്കാരായ ഉദ്യോഗസ്ഥരോ? ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല സർക്കാർ ശന്പളം കൈപ്പറ്റി സ്വസ്ഥം ഗൃഹഭരണം! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ നിരപരാധികൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മേൽപ്പറഞ്ഞ നിരപരാധികൾക്കും നഷ്ടപരിഹാര നൽകണം. ഖജനാവിൽനിന്നല്ല, കള്ളക്കേസുകൾക്കു കളമൊരുക്കിയ ഉദ്യോഗസ്ഥരിൽനിന്ന്. 2022 ഓഗസ്റ്റിലാണ് സെക്യൂരിറ്റി ജീവനക്കാരനായി താൻ കാവൽനിന്ന സ്കൂളിലെ പെൺകുട്ടി, തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് ആലപ്പുഴക്കാരൻ എം.ജെ. ജോസഫിനെതിരേ ആരോപണമുന്നയിച്ചത്. അയാൾ നടുങ്ങിപ്പോയി.…
Read More