അവർ തോക്കും കത്തിയുമായി കുതിരപ്പുറത്തു പാഞ്ഞെത്തുന്നില്ല. പക്ഷേ, ഹൈവേ കൊള്ളക്കാരുടെ സങ്കേതത്തിലെന്നപോലെ പാലിയേക്കരയിൽ യാത്രക്കാരെ തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാർ രക്ഷിക്കാനെത്തുന്നില്ല. പക്ഷേ, കരാർ കന്പനിയായ ജിഐപിഎല്ലിനെ സഹായിക്കുന്നുമുണ്ട്. സർക്കാരിന്റെ ഭാഗമായ ദേശീയപാതാ അഥോറിറ്റി പിരിവിന്റെ കാലാവധി കന്പനിക്കു നീട്ടിക്കൊടുത്തു. തകർന്ന റോഡുകളും അഴിയാത്ത ഗതാഗതക്കുരുക്കും അസഹ്യമായപ്പോൾ ഹൈക്കോടതി ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചെങ്കിലും അതൊഴിവാക്കാൻ അഥോറിറ്റി സുപ്രീംകോടതിയിലെത്തി. കോടതിയുടെ വിമർശനമേറ്റെങ്കിലും ഇപ്പോഴിതാ സെപ്റ്റംബർ ഒന്നുമുതൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ഉത്തരവുമായി. ഇതേ ദേശീയപാതാ അഥോറിറ്റി കോടികളെറിഞ്ഞ് പ്രിയപ്പെട്ട കരാറുകാരെക്കൊണ്ട് പണിയിച്ച പാതകളാണ് അടുത്തയിടെ പാതാളത്തിലേക്കു പോയത്. കരാറുകാരെയും ടോൾ പിരിവുകാരെയുമൊക്കെ നിയന്ത്രിക്കാനാവാത്ത എന്തു ബന്ധമാണ് ഇവരുമായി സർക്കാരിനുള്ളത്? 2011 ഫെബ്രുവരി മുതൽ 2024 ഡിസംബർ 31 വരെ 1,506.28 കോടി രൂപ പാലിയേക്കരയിൽ പിരിച്ചെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ കണക്ക്. ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ അത് 1,700 കോടിയോളമാകും. നിർമാണച്ചെലവ്…
Read MoreTag: rd-editorial
ഉപാധിരഹിത പട്ടയത്തിലേക്ക് ഇനിയും കടമ്പകൾ
ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ മലയോരജനതയ്ക്കു പ്രതീക്ഷയേറി. എന്നാൽ, കർഷകർക്കു വേണ്ടത് ഉപാധിരഹിത പട്ടയമാണെന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകരുത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിന് ഈ ഭേദഗതി സഹായകമാകും. അതോടൊപ്പം പതിച്ചുനല്കിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നല്കാനും ഇനി സാധിക്കും. ഇടതുമുന്നണിയുടെ ഒരു തെരഞ്ഞെടുപ്പുവാഗ്ദാനം പാലിച്ച സന്തോഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ കണ്ടത്. പട്ടയം ലഭിച്ച ഭൂമി ജീവനോപാധിക്കായി സ്വതന്ത്രമായി ഉപയോഗിക്കാനാകണമെന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അതിന്റെ ഉടമകള്ക്കു കിട്ടണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നത് ഒട്ടേറെ നിയമപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിലും പതിവുഭൂമിയിൽ ഇനിയും നിർമാണപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ…
Read Moreസംവരണത്തിന്റെ പേരിൽ മുതലെടുപ്പിനിറങ്ങുന്നവർ
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനും സൗഹാർദത്തിൽ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനും ശ്രമിക്കുന്നവരുടെ കൈയിലെ പുതിയൊരു ആയുധമായിരിക്കുകയാണ് സംവരണേതര വിഭാഗങ്ങൾക്കുള്ള സംവരണമായ ഇഡബ്ല്യുഎസ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മാനദണ്ഡങ്ങൾക്കു വിധേയമായി 10 ശതമാനം സംവരണമേർപ്പെടുത്തി 103-ാം ഭരണഘടനാ ഭേദഗതിയുണ്ടായതുമുതൽ ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഇപ്പോൾ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ ഇഡബ്ല്യുഎസ് സംവരണക്കാർ എന്തോ വലിയനേട്ടമുണ്ടാക്കുന്നു എന്നതരത്തിലുള്ള പ്രചാരണമാണ് ഉത്തരവാദിത്വപ്പെട്ട ചിലരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നത്. ഇഡബ്ല്യുഎസ് സംവരണം വന്നതുകൊണ്ട് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല എന്ന യാഥാർഥ്യം അംഗീകരിക്കാതിരിക്കുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്നു ന്യായമായും സംശയിക്കാം.കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ പിന്നാക്ക സംവരണത്തിന് അർഹതയുള്ളവരും ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുള്ളവരും തമ്മിൽ താരതമ്യം ചെയ്താൽ അന്തരത്തിന്റെ വ്യാപ്തി മനസിലാക്കാം. എട്ടു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള…
Read Moreഗാസ വിളിക്കുന്നു മനുഷ്യത്വത്തെ
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്. നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ… ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്. ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു. ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന…
Read Moreതുലാസിന്റെ തട്ടിന് ചായ്വോ ചാഞ്ചാട്ടമോ?
“ബ്യൂറോക്രസി യജമാനന്മാരല്ല, ജനാധിപത്യ സേവകരാണ്.”“പൊതുസ്ഥലത്ത് മോശമായി പെരുമാറിയ ആളെ “പാഠം പഠിപ്പിക്കൽ’ ആയിരുന്നു അയാളുടെ കസ്റ്റഡിമരണത്തിനു കാരണക്കാരായ പോലീസുകാരുടെ ഉദ്ദേശ്യം.”മേൽപ്പറഞ്ഞ രണ്ടു വാക്യവും രണ്ടു നിരീക്ഷണമാണ്. രണ്ടും ഹൈക്കോടതികളുടേത്. ആദ്യത്തേത് കേരള ഹൈക്കോടതിയുടേത്; ഛത്തീസ്ഗഡ് ഹൈക്കോടതിയാണു രണ്ടാമത്തെ നിരീക്ഷണം നടത്തിയത്. ജനാധിപത്യവ്യവസ്ഥയിൽ ബ്യൂറോക്രസിയുടെ സ്ഥാനം വ്യക്തമായി നിർവചിക്കുന്നതാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. സർക്കാരിനും ജനങ്ങൾക്കുമിടയിൽ സഹാനുഭൂതി പ്രകടിപ്പിക്കുന്നതിൽ ബ്യൂറോക്രസിക്കു നിർണായക പങ്കുണ്ടെന്നാണ് കോടതി പറഞ്ഞുവയ്ക്കുന്നത്. ജനപ്രതിനിധികളുടെ ഭരണത്തിനൊപ്പം ഉദ്യോഗസ്ഥരുടെ മനുഷ്യത്വംകൂടി ചേരുന്പോഴേ ജനാധിപത്യം വിജയിക്കൂ എന്നും, ഉദ്യോഗസ്ഥരിൽ മാനുഷികസ്പർശം ഉണ്ടായില്ലെങ്കിൽ സർക്കാരുകൾ പരാജയമാകുമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞുവച്ചു. ഒരു നീതിന്യായ കോടതിയിൽനിന്നു പ്രതീക്ഷിക്കുന്ന ഉന്നതനിലവാരത്തിലുള്ള പ്രസ്താവന. ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ പരാമർശമാകട്ടെ, നിയമവാഴ്ചയോട് വിധേയത്വം പുലർത്തുന്ന ആരെയും അസ്വസ്ഥമാക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. സംഭവമിങ്ങനെ: പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു ദളിത് യുവാവ് അറസ്റ്റിലാകുന്നു. അറസ്റ്റ് സമയത്തെ വൈദ്യപരിശോധനയിൽ…
Read Moreബഹുസ്വര ഇന്ത്യക്കുമേൽ ‘രാജ്യദ്രോഹ’ത്തിന്റെ വാൾ
കുരുക്കു മുറുക്കിക്കൊണ്ടിരിക്കുകയാണ്. അജൻഡ കൂടുതൽ കൂടുതൽ വ്യക്തമാകുന്നു. ഒരു രാജ്യം, ഒരു വികാരം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വരുന്നു. ആ വികാരം ‘ഭയം’ എന്നതാകുന്പോൾ ചോദ്യങ്ങൾ പുറത്തുവരാതാകും. അടിച്ചേൽപ്പിക്കുന്ന ഉത്തരങ്ങൾ ചലിക്കുന്ന വെറും പാവകളാക്കി മനുഷ്യരെ മാറ്റും. ഭാരതീയ ന്യായസംഹിതയുടെ 152-ാം വകുപ്പ് എന്ന വാളിനു മുന്നിൽ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറും വന്നത് യാദൃച്ഛികമാകാനിടയില്ല. അവരുടെ മാധ്യമപ്രവർത്തനം രഹസ്യമല്ല. അവരുയർത്തുന്ന ചോദ്യങ്ങൾ രാജ്യത്തിന്റെ കലുഷമായ അന്തരീക്ഷത്തിൽ പ്രകന്പനം കൊള്ളുന്നുണ്ട്. അവരുടെ നിലപാടുതറയായ ‘ദ വയർ’ എന്ന മാധ്യമസ്ഥാപനം ജനപക്ഷമെന്ന പ്രതിപക്ഷത്തിന്റെ ഉച്ചഭാഷിണിയാണ്. ആസാം പോലീസിലെ ഇൻസ്പെക്ടർ സൗമർ ജ്യോതി റേ ബിഎൻസ് 152, (രാജ്യദ്രോഹം), 196 (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തി ഈ രണ്ടു മാധ്യമപ്രവർത്തകർക്കും നല്കിയ സമൻസിൽനിന്ന് പിറകോട്ട് സഞ്ചരിച്ചാൽ 2007ലെ ഒരു…
Read Moreജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്. വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ…
Read Moreആർക്കുവേണ്ടിയാണീ ‘ശ്വാനരാഷ്ട്രീയം’?
വ്യാജ വോട്ടർപട്ടികയാണോ വന്യജീവി-തെരുവുനായ ശല്യമാണോ വലുതെന്നു ചോദിച്ചാൽ ആദ്യത്തേത് ജനാധിപത്യത്തെയും രണ്ടാമത്തേത് ജനത്തെയും കൊല്ലുന്നുവെന്നാണ് ഉത്തരം. വന്യജീവി-തെരുവുനായ ശല്യം പരിഹരിക്കാൻ അന്പേ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ തിരുത്താൻ പ്രതിപക്ഷവുമില്ല. ജനാധിപത്യഹത്യക്കെതിരേ ചുവപ്പുകൊടി കാണിക്കുന്ന രാഹുൽ ഗാന്ധി മറുകൈകൊണ്ട് തെരുവുനായകളുടെ ജനഹത്യക്കു പച്ചക്കൊടി കാണിക്കുന്നു. വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ഗാന്ധിയും കരിനിയമങ്ങളെ പിന്തുണച്ചു. മനുഷ്യമാംസം കടിച്ചുപിടിച്ചിരിക്കുന്ന പട്ടികളെയോർത്ത് പൊട്ടിക്കരയുന്ന രാഷ്ട്രീയക്കാരും കപട മൃഗസ്നേഹികളുമല്ല കാര്യം തീരുമാനിക്കേണ്ടത്; നിരന്തരം കൊല്ലപ്പെടാനും ചോരചിന്താനും വിധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരാണ്. പക്ഷേ, അവരോട് ഒരു സർക്കാരും ഒരു കോടതിയും അഭിപ്രായം ചോദിക്കില്ല. ഇതാണ്, യജമാനന്മാർ മാത്രം തീരുമാനങ്ങളെടുക്കുന്ന, ജനത്തെ കടിച്ചുകുടയുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ അപചയം. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകാത്ത, പേവിഷബാധ സെല്ലുകളിൽ നുരയും പതയുമൊലിപ്പിച്ചു കുരച്ചു നരകിക്കേണ്ടിവരുന്ന, തുള്ളി വെള്ളം കുടിക്കാനാകാതെ അന്ത്യശ്വാസം വലിക്കേണ്ടിവരുന്ന നരകത്തിലാണ് സാധാരണക്കാർ ജീവിക്കുന്നത്. ഭരിക്കുന്നവർ നിയമനിർമാണ സഭകളിൽ…
Read Moreപുതുസംരംഭകരിലേക്ക് ആത്മവിശ്വാസം പകരാം
“സ്വയംപര്യാപ്തത എന്നത് കേവലം സാമ്പത്തിക സ്വാതന്ത്ര്യമല്ല, അത് വ്യക്തികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്നതാണ്.” ഇതു പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ്. സ്വയംപര്യാപ്തമായ ഗ്രാമങ്ങളാകണം ഇന്ത്യയുടെ ആത്മാവെന്ന് അദ്ദേഹം കരുതി. സ്വാശ്രയ ഭാരതം എന്ന ആശയം വെറും സാമ്പത്തിക ലക്ഷ്യത്തിനപ്പുറം, രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന ഒരു ജീവിതശൈലിയാണെന്ന ബോധ്യത്തോടെതന്നെയാണ് സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങൾ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചത്. അപ്പോഴും, അഴിക്കുന്തോറും മുറുകുന്ന ചുവപ്പുനാടയുടെ കുരുക്കുകളും ‘ലൈസൻസ് രാജി’ന്റെ താങ്ങാനാകാത്ത സമ്മർദവും വ്യവസായ സംരംഭകരെ വലച്ചു. തുടർന്നുള്ള വർഷങ്ങളിൽ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള കടുത്ത നൂലാമാലകളും മറ്റു കടന്പകളും ലഘൂകരിക്കാനുള്ള ശ്രമമുണ്ടായി. ഇത്തരം നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണ് വീടുകളുടെ ആകെ വിസ്തീർണത്തിന്റെ പകുതിസ്ഥലത്ത് വ്യവസായസംരംഭങ്ങൾ തുടങ്ങാനാകുംവിധം ലൈസൻസ് വ്യവസ്ഥകൾ പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നിട്ടുണ്ട്. മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ്, അനുമതി, രജിസ്ട്രേഷൻ…
Read Moreതെരഞ്ഞെടുപ്പ് കമ്മീഷൻ നയം വ്യക്തമാക്കി
ഓടു പൊളിച്ചിറങ്ങിയവരാണോ അധികാരത്തിലുള്ളതെന്ന ചോദ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നീറിപ്പുകയുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിക്കാൻ പത്താംനാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമായെങ്കിലും വ്യാജ വോട്ടർപട്ടിക സംബന്ധിച്ചോ ബിഹാറിലെ 65 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചോ തൃപ്തികരമായ മറുപടിയില്ല. തെറ്റുകൾക്കു സാധ്യതയുണ്ടെന്നു സമ്മതിച്ച കമ്മീഷൻ അന്വേഷണമില്ലെന്നും പറഞ്ഞു. അവർ നയം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പു പ്രക്രിയ സംശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ നിയമസംവിധാനങ്ങൾ ഇടപെടേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം, ബിജെപി ജയിക്കുന്നതു കള്ളവോട്ടുകൊണ്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുന്നില്ലെന്നും രാഹുൽ ഗാന്ധി ഇന്നലെയും ആരോപിച്ചു. “വോട്ട് കവര്ച്ച’’ ആരോപണമുന്നയിച്ചു രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഇന്നലെ ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1300 കിലോമീറ്റര് “വോട്ടർ അധികാര്’’ യാത്രയിലാണ് പരാമർശം. തെരഞ്ഞെടുപ്പ് കമ്മീഷനു കൃത്യമായ മറുപടി ഇല്ലാതായതോടെ വോട്ട് മോഷണ ആരോപണം പുതിയ തലത്തിലെത്തി.…
Read More