ഇന്ത്യയിലെ ഗ്രാമജീവിതത്തിന്റെ നടു നിവർത്തിയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അഴിച്ചുപണിയുന്നു. ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ചില നല്ല നടപ്പുകൾ ഉണ്ടെങ്കിലും അടിത്തറ മാന്തി. ഗ്രാമസ്വരാജ് എന്ന തത്വത്തിലൂടെ ഗ്രാമങ്ങളുടെ ശക്തീകരണം സ്വപ്നം കണ്ടിരുന്ന മഹാത്മാ ഗാന്ധിയുടെ പേര് പദ്ധതിയിൽനിന്നു വെട്ടുന്നതിന്റെ സുഖം ബിജെപിക്കല്ലാതെ എല്ലാവർക്കും ആസ്വദിക്കാനാകില്ല. മറ്റൊന്ന്, പദ്ധതിയുടെ സാന്പത്തികച്ചെലവിന്റെ 40 ശതമാനവും സംസ്ഥാനങ്ങളുടെ ചുമലിൽ വച്ചു എന്നതാണ്. അതായത്, ദരിദ്രരുടെ ഉന്നമനത്തിൽനിന്ന് കേന്ദ്രം തന്ത്രപൂർവം ഒരു ചുവടുകൂടി പിന്മാറിയിരിക്കുന്നു. പദ്ധതിയിലെ ചില്ലറ പരിഷ്കരണങ്ങൾകൊണ്ട് മാരക പ്രഹരങ്ങളുടെ ശേഷി കുറയ്ക്കാനാകുമെന്നു ബിജെപി കരുതുന്നുണ്ടാകും. അല്ലെങ്കിൽ അധികാരം തങ്ങളുടെ കൈയിലാണെന്ന ചിന്തയാകാം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിജിയെ പുറത്താക്കാൻ ആദ്യമൊരു ഭീതിയുണ്ടായിരുന്നിരിക്കാം. ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ ഗാരന്റി യോജന’ എന്നാണ് ആദ്യം പുറത്തുവന്ന പേര്. പക്ഷേ, തിങ്കളാഴ്ച ലോക്സഭാംഗങ്ങൾക്കു പരിശോധനയ്ക്കായി നൽകിയ ബില്ലിൽ…
Read MoreTag: rd-editorial
സിഡ്നിയിലെ തീവ്രവാദിയും കീഴടക്കിയ ഹീറോയും
ഓസ്ട്രേലിയയുടെ പഹൽഗാമായി മാറിയിരിക്കുകയാണ് സിഡ്നിയിലെ ബോണ്ടി ബീച്ച്. ലോകസമാധാനത്തിനു ഭീഷണിയും യുദ്ധങ്ങളുടെ ഉത്പാദനകേന്ദ്രവുമായ ഇസ്ലാമിക തീവ്രവാദത്തിന്റെ രണ്ടു സന്തതികൾ 15 നിരപരാധികളെ ഇതര മതസ്ഥരായതിനാൽ കൊന്നുതള്ളി. “രാജ്യത്തിനെതിരായ ഗുരുതര ഭീകരാക്രമണം’’ എന്നാണ് ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അപലപിച്ചത്. പക്ഷേ, അദ്ദേഹം ഒരു ഹീറോയുടെ പേരുകൂടി പ്രഖ്യാപിച്ചു- അഹമ്മദ് അൽ അഹമ്മദ്. മുമ്പൊരു തോക്കുപോലും ഉപയോഗിച്ചിട്ടില്ലാത്ത ആ സഹോദരൻ പാഞ്ഞെത്തി തീവ്രവാദിയെ കീഴ്പെടുത്തിയതുകൊണ്ടാണ് കൂടുതൽ ആളുകൾ കൊല്ലപ്പെടാതിരുന്നത്. അദ്ദേഹം ഓസ്ട്രേലിയയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ അഭിമാനമായിരിക്കുന്നു. അഹമ്മദ് അൽ അഹമ്മദിന്റെ മതം സംബന്ധിച്ച് സർക്കാർവൃത്തങ്ങൾ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഇയാൾ ലബനീസ് വംശജനായ ക്രൈസ്തവനാണെന്ന് റിപ്പോർട്ടുണ്ട്. ഞായറാഴ്ച, യഹൂദ ആഘോഷമായ ‘ഹനൂക്ക’യുടെ ആദ്യദിനം ആഘോഷിക്കാൻ കടൽത്തീരത്തെത്തിയവർക്കു നേരേയാണ് പാക് വംശജരായ സാജിദ് അക്രവും മകൻ നവീദ് അക്രവും നിറയൊഴിച്ചത്. യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. 10…
Read Moreജനത്തെ പീഡിപ്പിച്ചാൽ വിധിയിൽ അപ്പീലില്ല
ജനാധിപത്യത്തിന്റെ ഏറ്റവും സൗമ്യവും അന്തസാർന്നതുമായ മാർഗമുപയോഗിച്ച് ഭരിക്കുന്നവർക്കും പ്രതിപക്ഷത്തുള്ളവർക്കും കേരളത്തിലെ സമ്മതിദായകർ വ്യക്തമായൊരു സന്ദേശം കൊടുത്തിരിക്കുന്നു. യുഡിഎഫിന്റെ വന്പൻ വിജയം അവരുടെ ഉത്തരവാദിത്വം വർധിപ്പിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകൾ തങ്ങൾ കൈവശം വച്ചിരുന്ന സീറ്റുകൾപോലും നിഷ്കരുണം തിരിച്ചെടുത്ത് ജനം യുഡിഎഫിനു നൽകിയെന്ന് എൽഡിഎഫ് സമ്മതിക്കണം. പരിമിതമെങ്കിലും തിരുത്താൻ സമയമുണ്ട്. പക്ഷേ, ആനുകൂല്യമെല്ലാം വാങ്ങിയിട്ടു നമുക്കിട്ടു വച്ചു എന്ന ജനാധിപത്യ അവഹേളനമാണ് ഉള്ളിലെങ്കിൽ അർഹിക്കുന്നത് ഇരന്നുവാങ്ങുമെന്നേ പറയാനുള്ളൂ. ഏതായാലും തെരഞ്ഞെടുപ്പു ഫലത്തോടെ രാഷ്ട്രീയ മത്സരം കഴിയണം, ഇനി മുന്നണിയേതായാലും വികസനത്തിൽ മത്സരിക്കാനുള്ള സമയമാണ്. കോർപറേഷന്, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ തൂത്തുവാരിയും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം നിന്നുമാണ് യുഡിഎഫ് തേരോട്ടം നടത്തിയത്. ഒരുപക്ഷേ, ജനത്തിന്റെ ഈ ഉള്ളിലിരിപ്പ് യുഡിഎഫ് പോലും തിരിച്ചിറിഞ്ഞിട്ടുണ്ടാകില്ല. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനേക്കാൾ വലിയ വാർത്ത, അവിടെ അര നൂറ്റാണ്ടിനടുത്ത് ഭരിച്ച എൽഡിഎഫിന് അധികാരം നഷ്ടപ്പെട്ടെന്നും…
Read Moreസാമ്പത്തികശക്തിയുടെ ‘വയറ്റിപ്പിഴപ്പുകൾ’
അങ്ങനെ വന്ദേമാതരത്തെ രക്ഷിക്കാൻ പാർലമെന്റിൽ നവദേശസ്നേഹികൾ പോരാടുന്പോഴാണ് വേൾഡ് ഇക്വിറ്റി ലാബിന്റെ പുതിയ റിപ്പോർട്ട് പത്രങ്ങൾ അച്ചടിച്ചത്. ഇന്ത്യയിൽ ദരിദ്രരും സന്പന്നരും തമ്മിലുള്ള അന്തരം വലിയതോതിൽ നിലനിൽക്കുന്നു. 40 ശതമാനം വരുമാനവും ഒരു ശതമാനം ആളുകളുടെ കൈയിലാണത്രേ. 58 ശതമാനം വരുമാനം വെറും 10 ശതമാനത്തിന്റെ കൈയിൽ. ബാക്കി 90 ശതമാനം പേർക്കുള്ളത് 42 ശതമാനം! വീണ്ടും അരിച്ചുനോക്കിയാൽ ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത കോടിക്കണക്കിനു മനുഷ്യരുണ്ടാകും. എന്നിട്ടും നമ്മൾ ലോകത്തെ നാലാമത്തെ വലിയ സാന്പത്തികശക്തിയായി. ചങ്ങാത്ത മുതലാളിത്തം പുതിയ കാര്യമല്ല. എൻഡിഎ സർക്കാർ അവരെ കൂടുതൽ ചേർത്തുനിർത്തിയെന്നേയുള്ളൂ. സ്വതന്ത്ര ഇന്ത്യയുടെ മണ്ണിലൂടെ എത്രയെത്ര തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളും പ്രകടനപത്രികളും ഒഴുകിപ്പോയി! ഈ ദാരിദ്ര്യക്കണക്കുകൾ കേൾപ്പിക്കാതിരിക്കാനാണ് അവർ ദൈവത്തെയും മതത്തെയും ദേശീയതയെയും അധ്വാനവർഗത്തെയുമൊക്കെ ആണയിട്ടു നമ്മെ വിഭജിക്കുന്നതെന്നു നാം വിശ്വസിക്കുന്നുമില്ല. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പാരീസ് സ്കൂള് ഓഫ്…
Read Moreജർമൻ ശൈത്യകാലമല്ല ഇന്ത്യൻ പാർലമെന്റാണ് മുഖ്യം
“പാർലമെന്റ് അംഗങ്ങൾ എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും ബഹളംവച്ചുകൊണ്ടിരിക്കാൻ ഞാൻ ശ്രദ്ധ പുലർത്തും. അല്ലെങ്കിൽ അവർ ചിന്തിക്കാൻ തുടങ്ങും.”- ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു തൊട്ടുമുന്പും അതിനുശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാക്കുകളാണ്. ഏതാണ്ട് അതേ പാർലമെന്ററി സംവിധാനമുള്ള ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി നോക്കാം. 2025 ഡിസംബർ ഒന്ന്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുകയാണ്. തെലുങ്കാനയിലെ കോൺഗ്രസ് രാജ്യസഭാ എംപി രേണുക ചൗധരിയുടെ കാർ പാർലമെന്റ് വളപ്പിലെത്തി. കാറിനുള്ളിൽ ഒരു പട്ടിക്കുട്ടിയുമുണ്ട്. അപകടത്തിൽ പെടാതിരിക്കാൻ വഴിയിൽനിന്നു കാറിൽ കയറ്റിയതാണെന്നായിരുന്നു രേണുകയുടെ മറുപടി. നായയെ വളപ്പിൽ കയറ്റിയത് അനാദരവാണെന്നു ഭരണപക്ഷം. പാർലമെന്റിൽ ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി. അതേസമയം, രാജ്യമാകെ നിറഞ്ഞ തെരുവുനായകളെക്കുറിച്ചോ അവയുടെ കടിയേറ്റ് കൊല്ലപ്പെട്ട മനുഷ്യരെക്കുറിച്ചോ ചർച്ചയില്ല. പിന്നെ 10 മണിക്കൂർ ‘വന്ദേമാതരം’ ചർച്ച. 150 വർഷം മുന്പ് എഴുതിയ പാട്ടിലെ ഒഴിവാക്കിയ വരികളുടെ പേരിൽ മരിച്ചുപോയ…
Read Moreഓസ്ട്രേലിയയ്ക്കു കുട്ടികളാണു വലുത്
കുട്ടികളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമോയെന്നു ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കേ ഓസ്ട്രേലിയ അതങ്ങു നിരോധിച്ചു. 16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിക്കുന്ന ഉത്തരവ് ഇന്നലെ പ്രാബല്യത്തിലായി. ഇതോടെ, കുട്ടികൾക്കു സമൂഹമാധ്യമ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ. സഹജീവികളോടു നേരിട്ടു സംവദിക്കുന്നതിൽനിന്നും ഇടപഴകുന്നതിൽനിന്നും അകറ്റി ഏകാന്തതയിലേക്കു തള്ളുന്ന വലയിൽനിന്നു കുട്ടികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഫലങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. എതിരഭിപ്രായങ്ങളുമുണ്ട്. പക്ഷേ, അതൊന്നും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും മുകളിലല്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഓസ്ട്രേലിയയുടെ വാക്സിൻ ഫലപ്രദമാകുമോയെന്നറിയാൻ ലോകത്തിന് ആകാംക്ഷയുണ്ട്. കാരണം, പ്രശ്നം എല്ലായിടത്തുമുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്ന നിർദേശം ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും. കൗതുകകരമായ കാര്യം, നിരോധനത്തെ എതിർക്കുന്നതിൽ മുന്നിലുള്ളത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളാണെന്നതാണ്. സ്വാഭാവികമായും അഭിപ്രായസ്വാതന്ത്ര്യവാദികളും എതിർക്കുന്നുണ്ട്. അതേസമയം, മാതാപിതാക്കളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ സർക്കാരിനൊപ്പമാണ്.…
Read Moreവന്ദേമാതരത്തിന്റെ ശക്തി സ്വാതന്ത്ര്യസമരത്തിലാണ്
ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ 150-ാം വാർഷികമാണ്. പക്ഷേ, ഒരിക്കൽ ഈ രാജ്യത്തെ ഒന്നിപ്പിച്ച ആ ദേശഭക്തിഗാനം ഇപ്പോൾ ഭിന്നതയുടെ ചർച്ചാവിഷയമായിരിക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ വന്ദേമാതരം നീട്ടിപ്പാടുന്നു. ലക്ഷക്കണക്കിനു ഭാരതീയർ വന്ദേമാതരം ചൊല്ലിയതിനാലാണ് തങ്ങൾ ഇവിടെയുള്ളതെന്നു പാർലമെന്റിൽ പറഞ്ഞ പ്രധാനമന്ത്രി, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേ വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തു. പക്ഷേ, ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ നേതാക്കളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തെ സാമ്രാജ്യവിരുദ്ധ കൊടുങ്കാറ്റാക്കിയപ്പോൾ സംഘപരിവാർ എവിടെയായിരുന്നു എന്ന ചോദ്യം കോൺഗ്രസിന്റേതല്ല, ചരിത്രത്തിന്റേതാണ്. വന്ദേമാതരം സ്വാതന്ത്ര്യസമരത്തെയല്ല, സ്വാതന്ത്ര്യസമരം വന്ദേമാതരത്തെയാണ് സൃഷ്ടിച്ചത്. ഒന്നിനെയും നിന്ദിക്കരുത്. 1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള് മാസികയായ ബംഗദര്ശനില് കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. 1870കളിൽ, ‘ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ’ എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ…
Read Moreഅതിജീവിതയ്ക്കും തെളിവുകൾക്കുമൊപ്പം
വെള്ളിത്തിരയ്ക്കു പിന്നിലെ കറുത്ത തിരകളിലേക്കു വെളിച്ചം വീശിയതും ഒന്പതു വർഷത്തിനടുത്ത് സജീവമായിരുന്നതുമായ നടി ആക്രമണക്കേസിൽ ഒന്നുമുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നാൽ, അതിനേക്കാൾ ശ്രദ്ധേയമായത് എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു എന്നതാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണു കോടതി വ്യക്തമാക്കിയത്. നീതി ലഭിച്ചില്ലെന്നു കരുതുന്നവർക്ക് മേൽകോടതിയെ സമീപിക്കാം. അത് അവരുടെ അവകാശമാണ്. പക്ഷേ, കുറ്റക്കാരെ ശിക്ഷിച്ച അതേ കോടതി, തെളിവില്ലാത്തതിനാൽ ഒരാളെ വെറുതെ വിടുന്പോൾ അസ്വസ്ഥരായിട്ടു കാര്യമില്ല. പൊതുബോധം കുറ്റക്കാരായി വിധിച്ചവരെ തെളിവില്ലാതെ ശിക്ഷിക്കുകയല്ല കോടതിയുടെ നീതിബോധം. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവീഡിയോ പകർത്തിയെന്നാണു കേസ്. തന്നെയും മറ്റൊരു നടിയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് നടൻ ദിലീപ് സംശയിച്ചെന്നും ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകർന്നെന്നും തുടർന്ന് ദിലീപ്…
Read Moreഇടിയുന്ന മണ്ണ്, അടയുന്ന ആകാശം
പറഞ്ഞുവരുന്പോൾ ജീവിതം വികസിതഭാരതത്തിലാണ്. പക്ഷേ, കീറക്കടലാസിന്റെ വിലപോലുമില്ലാത്ത ടിക്കറ്റുമായി വിമാനത്താവളത്തിലിരിക്കുന്നവരും ആയുസിന്റെ ബലംകൊണ്ടുമാത്രം ഹൈവേ യാത്ര പൂർത്തിയാക്കുന്നവരുമൊക്കെ ഓർമിപ്പിക്കുന്നത് കാളവണ്ടിയുഗത്തിന്റെ കെടുകാര്യസ്ഥതയാണ്. ദിവസങ്ങൾക്കും മാസങ്ങൾക്കും മുന്പ് വാങ്ങിയ ടിക്കറ്റുമായി വിമാനത്താവളങ്ങളിലെത്തുന്പോഴാണ് യാത്രക്കാരോട് ഉളുപ്പില്ലാതെ വിമാനക്കന്പനികൾ പറയുന്നത്, വിമാനം റദ്ദാക്കിയെന്ന്. അമേരിക്കയിലേതിനേക്കാൾ മികച്ച വഴികളെന്ന പരസ്യം കേട്ടു കുതിച്ചവരാണ് ദേശീയപാതയിലെ പാതാളവിള്ളലിൽ തൂങ്ങിക്കിടക്കുന്നത്. ചെയ്യുന്ന പണിക്ക് ഉറപ്പും ഉത്തരവാദിത്വവുമില്ലെങ്കിൽ ചോദിക്കാനും പറയാനുമൊരു സർക്കാരുണ്ടെന്നു വിമാനക്കന്പനികൾക്കും ദേശീയപാതക്കരാറുകാർക്കും തോന്നിയിരുന്നെങ്കിൽ രണ്ടാമതൊരു വിമാനം റദ്ദാക്കില്ലായിരുന്നു, രണ്ടാമതൊരു വഴി ഇടിഞ്ഞുതാഴില്ലായിരുന്നു. ഇടിയുന്ന മണ്ണിനും അടയുന്ന ആകാശത്തിനും മധ്യേ ജനം തിരയുന്നത് സർക്കാരിനെയാണ്. ഭൂമിയിൽനിന്നു തുടങ്ങാം. ദേശീയപാത ഇടിഞ്ഞുതാഴ്ന്ന പരന്പരയിൽ ഏറ്റവും പുതിയത് കൊല്ലം ജില്ലയിലെ മൈലക്കാടാണ്. 30 മീറ്ററോളം നീളത്തിൽ പാര്ശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്കു താഴ്ന്ന് വലിയ ഗർത്തമുണ്ടായി. സ്കൂൾ വാൻ അടക്കം റോഡിലുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിണ്ടുകീറിയ…
Read Moreഅംബേദ്കറെ വായിക്കാം, ദുർവ്യാഖ്യാനങ്ങളില്ലാതെ
ഡോ. ബി.ആർ. അംബേദ്കർ അന്തരിച്ചിട്ട് ഇന്ന് 69 വർഷം. വ്യത്യസ്തമോ വിരുദ്ധമോ ആയ ചിന്താധാരകളിലുള്ളവരായിരുന്നിട്ടും ഗാന്ധിജിയെയും നെഹ്റുവിനെയും അംബേദ്കറെയും സ്വതന്ത്ര ഇന്ത്യക്കാർ മാനിക്കുകയും വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അനീതിയായ ഉച്ചനീചത്വത്തിന്റെ വേരുകളെ തെരഞ്ഞതിനാലും അതിന്റെ സവർണ മതബന്ധത്തെ നിഷ്കരുണം ആക്രമിച്ചതിനാലും കൂടുതൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നതിനാലും ഇതിൽ അംബേദ്കറുടെ രചനകളാണ് ബുദ്ധിക്കു കൂടുതൽ പ്രകോപനപരം. ഇന്നാണെങ്കിൽ എഴുതാൻ പറ്റാത്ത ആ പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നുമുണ്ട്. പലരും താന്താങ്ങളുടെ ആവശ്യത്തിനനുസരിച്ച് അംബേദ്കർ രചനകളെ വ്യാഖ്യാനിക്കുകയോ ചുരുക്കുകയോ ചെയ്യുന്നതിനാൽ നേരിട്ടുള്ള വായനയ്ക്കാണ് പ്രസക്തി. വർണവെറിയായാലും വർഗീയതയായാലും തീവ്രവാദമായാലും അവയോടു പരോക്ഷമായിപ്പോലും സന്ധി ചെയ്യുന്നവർക്ക് അംബേദ്കറെ ഉച്ചരിക്കാനാകില്ല. താഴ്ന്ന ജാതിക്കാരനായിരുന്നതിനാൽ ക്ലാസിന്റെ മൂലയിൽ വിരിച്ച ചാക്കിലിരുന്നു പഠിച്ച, സഹപാഠികൾ ഉപയോഗിക്കുന്ന പാത്രത്തിൽനിന്നു വെള്ളം കുടിക്കാൻ അവകാശമില്ലാതിരുന്ന, ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്നിട്ടും ജോലിക്കു തടസമുണ്ടായിരുന്ന ആൾ, അതേ…
Read More