ശബരിമല: മണ്ഡല വ്രതാരംഭത്തിനു തുടക്കംകുറിച്ച വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ വന്‍തിരക്ക്. പുലര്‍ച്ചെ പുതിയ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് സന്നിഹിതനായിരുന്നു. മാളികപ്പുറത്ത് മേല്‍ശാന്തി മനു നമ്പൂതിരിയും നട തുറന്നു. ഭക്തരുടെ നീണ്ടനിരയാണ് പുലര്‍കാല ദര്‍ശനത്തിനുണ്ടായിരുന്നത്. രാത്രി മുതല്ക്കേ പന്പയിൽനിന്നു നിലയ്ക്കാത്ത മലകയറ്റമായിരുന്നു. നട തുറക്കുന്പോഴേക്കും നടപ്പന്തൽ കവിഞ്ഞ് ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 90,000 അയ്യപ്പഭക്തര്‍ പ്രതിദിനം ശരാശരി ദര്ശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 70,000 പേർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് ഡിസംബർ മൂന്നുവരെയുള്ളതു പൂര്‍ത്തിയായി. 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. പരമാവധിയാളുകളെ ഒരുമിനിറ്റിൽ പതിനെട്ടാംപടി കയറ്റിവിടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ പോലീസ് സേനാംഗങ്ങളെയാണു പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ശബരിമലയിൽ തീർഥാടനകാല ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ അവലോകനം ചെയ്തു.…
Read More