കോഴിക്കോട്: ബിരുദ വിദ്യാർഥി ലോഡ്ജ് മുറിയിൽ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ മർദിച്ച കേസിലെ പ്രതികളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാള മനോരമ റിപ്പോർട്ടർ ടി.ഡി. ദിലീപിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം അക്രമിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസിന് അക്രമികളെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പോലസ് വിട്ടയയ്ക്കുകയായിരുന്നു. മരിച്ച ഷാഹിലിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള ഗുണ്ടാസംഘമാണ് ദിലീപിനെതിരെ അക്രമം അഴിച്ചുവിട്ടത്. താൻ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ ദിലീപിനെ ക്രമിനൽ സംഘം നിലത്തിട്ട് ചവിട്ടി നാഭിക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദ ഗതിയിലാണ് നടക്കുന്നത്. പേര്…
Read More