താ​ജ്മ​ഹ​ലി​ന്‍റെ താ​ഴി​ക​ക്കു​ട​ത്തി​നു ചോ​ർ​ച്ച: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​കാ​ത്ഭു​ത​മാ​യ താ​ജ്മ​ഹ​ലി​ൽ ചോ​ർ​ച്ച. ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ (എ​എ​സ്ഐ) ന​ട​ത്തി​യ തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ലാ​ണ് ചോ​ർ​ച്ച സ്ഥി​രീ​ക​രി​ച്ച​ത്. 73 മീ​റ്റ​ര്‍ ഉ​യ​രെ താ​ഴി​ക​ക്കു​ട​ത്തി​ലാ​ണു വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് എ​എ​സ്ഐ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ചോ​ർ​ച്ച​യു​ടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ല്ലു​ക​ൾ​ക്കി​ട​യി​ലു​ള്ള കു​മ്മാ​യ​ക്കൂ​ട്ട് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ഷ്ട​മാ​യ​താ​കാം ചോ​ർ​ച്ച സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച​താ​യി എ​എ​സ്ഐ പ​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​റു​മാ​സ​ത്തോ​ളം വേ​ണ്ടി​വ​ന്നേ​ക്കും.

 

Related posts

Leave a Comment