പാവകൾ ഇഷ്ടമില്ലാത്ത ആളുകൾ നന്നേ കുറവാണ്. എന്നാൽ അനബെല്ല സിനിമ കണ്ടശേഷം പാവകളോട് പേടിയുള്ള ആളുകളും കുറവല്ല. ഇപ്പോഴിതാ അനബെല്ല പോലെ ഭയപ്പെടുത്തുന്ന ഒരു പാവയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. സാൻ ബെർണാർഡിനോ കൗണ്ടിയിൽ ബെയർ വാലി റോഡിന്റെ അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിന് പുറത്താണ് ഈ പാവയെ കണ്ടത്.
കണ്ടാൽ ടെഡി ബെയറിനു സമാനമാണെങ്കിലും ആ പാവയുടെ ശരീരം മനുഷ്യന്റെ തൊലി പോലെ തോന്നിക്കുന്ന എന്തോ ഒരു വസ്തുകൊണ്ട് തുന്നിച്ചേർത്തിരിക്കുന്നതാണ്. കണ്ണും മൂക്കും ചുണ്ടുമെല്ലാം കരടിയോട് സാമ്യം തോന്നുന്ന തരത്തിലായിരുന്നു. മാത്രമല്ല അതിന്റെ ഒരു കണ്ണിന്റെ സ്ഥാനത്ത് ദ്വാരം മാത്രമാണുള്ളത്.
പാവ കണ്ട പലരും പല അഭിപ്രായവുമായി എത്തി. എന്തെങ്കിലും ഒരു അപായ സൂചനയാണോ ഇതെന്നാണ് പലരും ചോദിച്ചത്. എന്നാൽ മറ്റ് ചിലർ പറഞ്ഞത് ഇത് എന്തെങ്കിലും പ്രാങ്കിന്റെ ഭാഗമായി ആരെങ്കിലും കൊണ്ടിട്ടതാകാമെന്നാണ്.
പാവയെക്കുറിച്ച് ചർച്ചകൾ കൊഴുത്തപ്പോൾ ഒരു Etsy ഷോപ്പ് തങ്ങളാണ് ഈ പാവയെ നിർമിച്ചതെന്നു പറഞ്ഞ് മുന്നോട്ട് വന്നു. കഴിഞ്ഞ ആഴ്ച Victorville CA-യിലെ ഒരു Etsy യൂസറിന് അയച്ചതാണ് ആ കരടിയെ എന്നാണ് കടയുടെ ഉടമ പറഞ്ഞത്. നിങ്ങൾക്കും ഇത്തരം ഒന്ന് ഓർഡർ ചെയ്യാം. വാങ്ങുന്നവരുടെ ഉദ്ദേശത്തെ കുറിച്ച് തനിക്ക് അറിയില്ല’ എന്നും ഉടമ പറഞ്ഞു.