ആരോഗ്യ മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി; വ​യ​റ്റി​ല്‍ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം മ​റ​ന്നുവച്ച സം​ഭ​വത്തിലെ യു​വ​തി വീ​ണ്ടും സ​മ​ര​മു​ഖ​ത്തേ​ക്ക്

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണം വ​യ​റ്റി​ല്‍ മ​റ​ന്നുവ​ച്ച സം​ഭ​വ​ത്തി​ല്‍ വീ​ണ്ടും സ​മ​ര​ത്തി​നൊ​രു​ങ്ങി കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി ഹ​ര്‍​ഷി​ന.

ആ​രോ​ഗ്യ​മ​ന്ത്രി നേ​രി​ട്ടു​ത​ന്ന ഉ​റ​പ്പു​ക​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം തു​ട​ങ്ങു​മെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​രം ഹ​ർ​ഷി​ന സ​മ​രം തു​ട​ങ്ങി​യ​പ്പോ​ൾ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ചയ്​ക്ക​കം പ്ര​ശ്നപ​രി​ഹാ​രം കാ​ണു​മെ​ന്നാ​യി​രു​ന്നു.

വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് വി​ശ​ദമായി പ​രി​ശോ​ധിച്ചശേ​ഷം ഉ​ട​ൻ ന​ട​പ​ടി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചിരുന്നു.
എ​ന്നാ​ൽ മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യു​മി​ല്ല.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് നേ​രി​ട്ട് വി​ളി​ച്ച​പ്പോ​ഴും മ​റു​പ​ടി​യി​ല്ലെ​ന്ന് ഹ​ർ​ഷി​ന പ​റ​യു​ന്നു.2017 ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഉ​പ​ക​ര​ണം വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യെ​ന്നാ​ണ് ഹ​ര്‍​ഷി​ന​യു​ടെ പ​രാ​തി.

ചി​കി​ത്സാ​പി​ഴ​വെ​ന്ന പ​രാ​തി​യി​ൽ മെ​ഡി. കോ​ള​ജ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment