കളിക്കാൻ മൊ​ബൈ​ൽ ഫോ​ൺ സഹോദരൻ കൊ​ടു​ക്കാ​ത്തില്ല; എ​ട്ടാം ക്ലാ​സു​കാ​രി ജീവനൊടുക്കി


തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ എ​ട്ടാം ക്ലാ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ചു.

പാ​ലോ​ട് വ​ലി​യ താ​ന്നി​മൂ​ട് നാ​ര​ക​ത്തി​ൻ വി​ളാ​ക​ത്ത് വീ​ട്ടി​ൽ ചി​ത്ര​ലേ​ഖ​യു​ടെ മ​ക​ൾ അ​ശ്വ​നി കൃ​ഷ്ണ(13) യെ​യാ​ണ് വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്.

അ​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ചോ​ദി​ച്ചി​ട്ട് സ​ഹോ​ദ​ര​ൻ പെ​ണ്‍​കു​ട്ടി​ക്ക് കൊ​ടു​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ പെ​ണ്‍​കു​ട്ടി മു​റി​ക്ക​ക​ത്ത് ക​യ​റി ക​ത​ക​ട​ച്ച് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ലോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment