ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ തെങ്ങണ ജംഗ്ഷനില്‍ മിനി ടിപ്പര്‍ നിയന്ത്രണംവിട്ട് ട്രാവലറിലും കാറിലും ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറി.
ജോലിക്കു പോകുന്നതിനായി കാത്തുനിന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കൗോളജിലേക്കു മാറ്റി. ഇന്നു രാവിലെ 7.30നാണ് അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നതിനായി നൂറിലേറെ തൊഴിലാളികള്‍ കൂടിനിന്ന സ്ഥലത്താണ് അപകടമുണ്ടായത്.
ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാന്നില സ്വദേശി ജയിംസിന്റെ മൊബൈല്‍ ഹട്ട് എന്ന കടയിലേക്കാണ് ടിപ്പര്‍ ഇടിച്ചുകയറിയത്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

