തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബജറ്റിൽ പുനർനിർമാണത്തിനായിരിക്കും ഊന്നൽ നൽകുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അധിക നികുതിഭാരം ജനത്തിനുമേൽ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.ചിലവു ചുരുക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാന്പത്തിക പ്രതിസന്ധി അതാത് വകുപ്പുകൾ മനസിലാക്കണം. വരുമാനം 10 ശതമാനം കൂടുന്പോൾ ചിലവ് 16 ശതമാനമായി ഉയർന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുണ്ടു മുറുക്കാൻ സർക്കാർ; എല്ലാവരും സഹകരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
