തു​ട​രും ഒ​ടി​ടി​യി​ലേ​ക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു

മ​ല​യാ​ള​ത്തി​ലെ ച​രി​ത്ര വി​ജ​യ​മാ​യി മാ​റി​യ ഫാ​മി​ലി ത്രി​ല്ല​ർ ചി​ത്രം ‘തു​ട​രും’ മെ​യ് 30 മു​ത​ൽ ജി​യോ​ഹോ​ട്‍​സ്റ്റാ​റി​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ന്നു. കെ ​ആ​ർ സു​നി​ൽ ര​ചി​ച്ച ഈ ​ത്രി​ല്ല​ർ ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ത​രു​ൺ മൂ​ർ​ത്തി ആ​ണ്. ര​ജ​പു​ത്ര വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ എം. ​ര​ഞ്ജി​ത്ത് ആ​ണ് ഈ ​ഫാ​മി​ലി ത്രി​ല്ല​ർ ചി​ത്രം നി​ർ​മി​ച്ച​ത്. മോ​ഹ​ൻ​ലാ​ല്‍ നാ​യ​ക​നാ​യ തു​ട​രും 232.25 കോ​ടി ആ​ഗോ​ള​ത​ല​ത്തി​ല്‍ നേ​ടി​യി​ട്ടു​ണ്ട്.

മോ​ഹ​ൻ​ലാ​ൽ, ശോ​ഭ​ന, പ്ര​കാ​ശ് വ​ർ​മ, ബി​നു പ​പ്പു, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, തോ​മ​സ് മാ​ത്യു, മ​ണി​യ​ൻ​പി​ള്ള രാ​ജു, ഇ​ർ​ഷാ​ദ്, സം​ഗീ​ത് പ്ര​താ​പ്, ന​ന്ദു, അ​ബി​ൻ ബി​നോ, ആ​ർ​ഷ ചാ​ന്ദി​നി, ഷോ​ബി തി​ല​ക​ൻ, ഭാ​ര​തി​രാ​ജ, ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബെ​ൻ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ടാ​ക്സി ഡ്രൈ​വ​ർ ഷ​ൺ​മു​ഖം, കു​ടും​ബ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​നാ​ണ്. തന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട അം​ബാ​സ​ഡ​ർ കാ​റു​മാ​യി ഒ​രു അ​സാ​ധാ​ര​ണ സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹം കു​രു​ങ്ങു​ന്നു. ആ ​കു​രു​ക്കി​ൽ നി​ന്ന് അ​ദ്ദേ​ഹം എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടും എ​ന്ന​താ​ണ് ക​ഥ​യു​ടെ പ്ര​മേ​യം.

ആ​വേ​ശം നി​റ​ച്ച നി​മി​ഷ​ങ്ങ​ളി​ലൂ​ടെ, ‘തു​ട​രും’ പ്രേ​ക്ഷ​ക​രെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ മു​ൾ​മു​ന​യി​ൽ ഇ​രു​ത്തു​ന്ന ഒ​രു ഗം​ഭീ​ര ദൃ​ശ്യാ​നു​ഭ​വ​മാ​യി മാ​റു​ന്നു. ഷാ​ജികു​മാ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൻ്റെ എ​ഡി​റ്റി​ംഗ് നി​ഷാ​ദ് യൂ​സ​ഫും ഷ​ഫീ​ഖ് വി ​ബി​യു​മാ​ണ്. ഈ ​ത്രി​ല്ല​ർ ഡ്രാ​മ​യു​ടെ സം​ഗീ​തം ജേ​ക്സ് ബി​ജോ​യ് ആ​ണ്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ‘തു​ട​രും’ സ്ട്രീം ​ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment