നിർമിത ബുദ്ധിയുടെ വരവോടെ വളരെ വലിയ മാറ്റമാണ് ലോകത്ത് ഉണ്ടായിരിക്കുന്നത്. എഐ ക്രിയേറ്റ്ഡ് വീഡിയോകൾ സമീപ കാലത്ത് വളരെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. സത്യമേത് മിഥ്യ ഏതെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത ഒരു ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കടുവ എന്ന് കേട്ടാൽ തന്നെ പേടിച്ച് ബോധം കെടാറുണ്ട്. കടുവയെ താലോലിച്ച് അതിന് മദ്യം കുടിക്കാൻ കൊടുക്കുന്ന വീഡിയോ ആണിപ്പോൾ ശ്രദ്ധ പിടിച്ച് പറ്റുന്നത്. മുകുൽ ദേഖാനേ എന്ന എക്സ് ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്.
കടുവ സംരക്ഷണത്തിന് പേരുകേട്ട സ്ഥലമാണ് പെഞ്ച്. 2025 ഒക്ടോബർ 4ന് പെഞ്ചിൽനടന്നൊരു സംഭവം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. ചീട്ട് കളി കഴിഞ്ഞ് രാത്രി ഏറെ വൈകി 52 വയസുള്ള രാജു പട്ടേൽ എന്ന തൊഴിലാളി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അയാൾ മദ്യം കഴിച്ചിട്ടുണ്ടായിരുന്നു. വഴിമധ്യേ റോഡിൽ ഒരു ജീവി നിൽക്കുന്നത് അദ്ദേഹം കണ്ടു. എന്നാൽ അത് വലിയ പൂച്ചയെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുകയും അതിന്റെ അടുത്തേക്ക് എത്തുകയും ചെയ്തു.
പൂച്ചയാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചത് ഒരു കടുവയെ ആയിരുന്നു. പെഞ്ച് സംരക്ഷണ കേന്ദ്രത്തിൽ നിന്നും കടുവ ചാടിപ്പോയതാണ്. ഇതൊന്നും അറിയാതെ രാജു കടുവയെ പൂച്ചയെന്ന് തെറ്റിദ്ധരിച്ച് താലോലിക്കുകയും കുടിക്കാൻ കൈയിലുണ്ടായ മദ്യം കൊടുക്കുകയും ചെയ്തു. എന്നാൽ മദ്യം കുടിക്കാൻ കടുവ കൂട്ടാക്കിയില്ല. അൽപ സമയത്തിന് ശേഷം വനം ഉദ്യോഗസ്ഥർ സ്പോട്ട്ലൈറ്റുകളും ട്രാൻക്വിലൈസറുകളുമായി കടുവയെ അന്വേഷിച്ച് എത്തിയിരുന്നു. ക്ഷീണിതനായ കടുവയെ പുലർച്ചെ 3 ഓടെ കാട്ടിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്തു. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
എന്നാൽ വീഡിയോ വൈറലായതോടെ അത് ഫേയ്ക്ക് ആണെന്ന് പറഞ്ഞ് ധാരാളം ആളുകൾ രംഗത്തെത്തി. നിർമിത ബുദ്ധിയിൽ സൃഷിടിച്ചെടുത്തതാണെന്ന് മനസിലാവുകയും വീഡിയോ ഫേക്ക് ആണെന്ന് മനസിലാവുകയും ചെയ്തു. പഞ്ച് എന്ന് സ്ഥലം പറഞ്ഞതാനാലാണ് മിക്ക ആളുകളും വിശ്വസിക്കാൻ കാരണം ആയത്.

