ഞങ്ങള്‍ ഒമ്പത് ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ട്. സന്തോഷം. ‘അമ്മ’ യാഥാര്‍ഥ്യമായി. എല്ലാവരുടെയും ആഗ്രഹമായിരുന്നല്ലോ തലപ്പത്തേക്കു സ്ത്രീകള്‍ വരണമെന്ന്. അതു സംഭവിച്ചു. അവര്‍ക്കൊരു ടേം കൊടുത്തിരിക്കുകയാണല്ലോ. മൂന്നുവര്ഷമുണ്ട്. അവര്‍ തെളിയിക്കട്ടെ. അവരോടൊപ്പം നമ്മളുണ്ടാകും.
ഞാൻ മൂന്നു ടേമില്‍ ഇരുന്നിട്ടാണ് നാലാമത്തെ ടേമിലേക്ക് വരുന്നത്. ലാലേട്ടനോടൊപ്പം മൂന്ന് കമ്മിറ്റിയിലുണ്ടായിരുന്നു. അവിടെ എന്തെങ്കിലുമൊക്കെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇന്‍ഫർമേഷന്‍ പോലെ എനിക്കു കൊടുക്കാന്‍ പറ്റും. ശ്വേതയെ ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു.
അതൊരു വ്യാജ ആരോപണമായിരുന്നു. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എനിക്ക് വിശദാംശങ്ങള്‍ അറിയില്ല. അതുമായി ഒട്ടും കണക്റ്റഡ് അല്ല ഞാന്‍. അത് നിയമപരമായി പോകേണ്ടതാണെങ്കില്‍ അങ്ങനെതന്നെ മുന്നോട്ടുപോകട്ടെ. -ടിനി ടോം