ട്രെ​യി​നു​ക​ൾ​ക്ക് പാ​ർ​സ​ലു​ക​ൾ ക​യ​റ്റാ​ൻ അ​ധി​ക​സ​മ​യം; നി​ർ​ദി​ഷ്ട സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​നി അ​ഞ്ച് മി​നി​റ്റ് നി​ർ​ത്തി​യി​ടും

കൊ​ല്ലം: പാ​ർ​സ​ലു​ക​ൾ ക​യ​റ്റു​ന്ന​തി​നാ​യി ട്രെ​യി​നു​ക​ൾ​ക്ക് ചി​ല സ്റ്റോ​പ്പു​ക​ളി​ൽ അ​ധി​ക സ​മ​യം അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ ഇ​ത്ത​ര​ത്തി​ൽ 11 ട്രെ​യി​നു​ക​ൾ നി​ർ​ദി​ഷ്ട സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​നി അ​ഞ്ച് മി​നി​റ്റ് നി​ർ​ത്തി​യി​ടും.

ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു (കൊ​ല്ലം), തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ (കൊ​ല്ലം), തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി (തൃ​ശൂ​ർ), തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ ( തൃ​ശൂ​ർ ) , കൊ​ച്ചു​വേ​ളി-​മൈ​സൂ​രു (ആ​ല​പ്പു​ഴ), തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ർ (ആ​ലു​വ) , കൊ​ച്ചു​വേ​ളി-​കോ​ർ​ബ (കോ​ട്ട​യം), ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം) എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് നാ​ളെ മു​ത​ൽ ബ്രാ​ക്ക​റ്റി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ അ​ഞ്ച് മി​നി​റ്റ് സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

കൊ​ല്ലം-​വി​ശാ​ഖ​പ​ട്ട​ണം (കോ​ട്ട​യം), ക​ന്യാ​കു​മാ​രി-​ശ്രീ​മാ​താ വൈ​ഷ്ണോ​ദേ​വി ക​ത്ര (കോ​ട്ട​യം ) എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് 27 മു​ത​ലും അ​ധി​ക സ​മ​യ സ്റ്റോ​പ്പ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നാ​ഗ​ർ​കോ​വി​ൽ-​ഗാ​ന്ധി ധാം (​കോ​ട്ട​യം) എ​ക്സ്പ്ര​സി​ന്‍റേ​ത് ജൂ​ലൈ ഒ​ന്നു മു​ത​ലു​മാ​ണ് നി​ല​വി​ൽ വ​രി​ക.

Related posts

Leave a Comment