തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫുൾടൈം കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 ആക്കി ഉയർത്തി. സർക്കാർ നിർദേശംകൂടി പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി.
പെൻഷൻ പ്രായം ഉയർത്തുക എന്നത് ഫുൾടൈം കാരാണ്മ ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇതോടെ ഫുൾടൈം, പാർടൈം വ്യത്യാസമില്ലാതെ ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസായി.