ഭാഗ്യം ഏതേ രൂപത്തിൽ എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. നിനച്ചിരിക്കാത്ത നേരത്ത് നമ്മെ തേടിയെത്തുന്ന സൗഭാഗ്യം സന്പത്ത് മാത്രമല്ല ഐശ്വര്യവും കൊണ്ടുവരുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള രണ്ട് വ്യക്തികൾ ഇപ്പോൾ ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സഞ്ചാരികൾക്ക് ലഭിച്ചത് അമൂല്യനിധിയാണ്.
ചെക്ക് റിപ്പബ്ലിക്കിന്റെ വടക്ക് ഭാഗത്തുള്ള ക്രനോഷ് പർവതനിരകളിലേക്ക് സഞ്ചാരത്തിനായി ഇറങ്ങിയതാണ് രണ്ട് പേർ. അപ്പോഴാണ് തിളക്കമുള്ള എന്തോ ഒന്ന് അവരുടെ കണ്ണിൽപ്പെട്ടത്. കാടും പടലവും കൂടിക്കിടക്കുന്ന പ്രദേശത്ത് ഭംഗിയുള്ളൊരു പെട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവരത് എടുത്ത് നോക്കി.
പെട്ടി തുറന്നപ്പോൾ ഞെട്ടിപ്പോയെന്നു തന്നെ പറയാം. 598 സ്വർണ്ണ നാണയങ്ങൾ, 10 സ്വർണ്ണ വളകൾ, 17 സീൽ ചെയ്ത സിഗാർ പെട്ടികൾ, കോംപാക്റ്റിന്റെ പൊടി, പിന്നെ ഒരു ചീപ്പുമായിരുന്നു ആ അലൂമിനിയപ്പെട്ടിയില്‍ ഉണ്ടായിരുന്നത്.
1921 മുതലുള്ളതാണ് കണ്ടെടുത്ത നാണയങ്ങളെന്ന് ഗവേഷകർ പറഞ്ഞു. ചെക്ക് നിയമപ്രകാരം, ഇത്തരത്തില്‍ ലഭിക്കുന്ന നിധി ഔദ്യോഗികമായി പ്രാദേശിക ഭരണകൂടത്തിന്റെ സ്വത്താണ്, എന്നാൽ, നിധി കണ്ടെത്തുന്നവർക്ക് അതിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി ഒരു പ്രതിഫലം നല്‍കും.ത