യാത്രയിൽ അപരിചിതരായ ആരെങ്കിലും നമ്മളെ പിന്തുടർന്നാൽ ആരായാലും ആദ്യമൊന്നു ഭയന്നു പോകും. അത്തരത്തിലൊരു സംഭവമാണ് ഹിമാചൽപ്രദേശിൽ ട്രക്കിംഗ് നടത്തുന്നതിനിടെ പോളിഷ് ട്രാവലർ ആയ കാസിയ എന്ന യുവതി നേരിടേണ്ടി വന്നത്. ഇൻസ്റ്റാഗ്രാമിൽ ട്രാവൽ കണ്ടന്റ് ക്രീയേറ്ററാണ് അവർ.
ട്രക്കിംഗിനായി യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിലാണ് അപരിചിതൻ ഇവരുടെ പിന്നാലെ കൂടിയത്. നിരവധി തവണ തന്നെ പിന്തുടരുതെന്ന് കാസിയ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അതൊന്നും കൂട്ടാക്കാതെ ഇയാൾ യുവതിക്ക് പിന്നാലെ കൂടുകയായിരുന്നു.
അയാളോടൊപ്പം ഫോട്ടോ എടുക്കാൻ അവരെ നിർബന്ധിച്ചെന്നും യുവതി പറഞ്ഞു. താൻ നേരിട്ട ദുരവനുഭത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അവർ വീഡിയോ പങ്കുവച്ചു. അയാളിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതെന്നും കാസിയ പറയുന്നു.
വീഡിയോ എടുക്കുന്നുണ്ടെന്ന് മനസിലായതോടെ അയാൾ അവിടെ നിന്നും ഓടിപ്പോയെന്നും യുവതി പറഞ്ഞു. ഇന്ത്യയിലെ തന്റെ യാത്രയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചില പുരുഷന്മാരിൽ നിന്നുമുള്ള ഇത്തരം പ്രവർത്തികളാണെന്നും അവർ വ്യക്തമാക്കി.