മുംബൈ: ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തതിനെത്തുടർന്ന് പത്തുവയസുകാരി ജീവനൊടുക്കി. മഹാരാഷ്ട്ര ഗഡ്ചിരോളി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടു.
എന്നാല്‍, സഹോദരി സമ്മതിച്ചില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സഹോദരി റിമോട്ട് തട്ടിയെടുക്കുകയുംചെയ്തു. ഇതില്‍ പ്രകോപിതയായി വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.