അഹമ്മദാബാദ്: മലയാളക്കരയില്‍ വേരുള്ള ദേവ്ദത്ത് പടിക്കല്‍ കര്‍ണാടകയ്ക്കായി മൂന്നാം ട്വന്റി-20 സെഞ്ചുറി നേടിയ മത്സരത്തില്‍, 145 റണ്‍സിന് തമിഴ്നാടിനെ അവര്‍ കീഴടക്കി.
സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 എലൈറ്റ് ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ 46 പന്തില്‍ 102 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ പുറത്താകാതെ നിന്നു. കര്‍ണാടകയ്ക്കായി ഏറ്റവും കൂടുതല്‍ ട്വന്റി-20 സെഞ്ചുറി നേടുന്ന റിക്കാര്‍ഡും ദേവ്ദത്ത് പടിക്കല്‍ ഇതോടെ സ്വന്തമാക്കി.
ട്വന്റി-20 കരിയറില്‍ പടിക്കലിന്റെ നാലാം സെഞ്ചുറിയാണ്. 2025 സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണില്‍ കര്‍ണാടക നാലു മത്സരങ്ങളില്‍ മൂന്നു ജയം സ്വന്തമാക്കി. സ്കോര്‍: കര്‍ണാടക 20 ഓവറില്‍ 245/3. തമിഴ്നാട് 14.2 ഓവറില്‍ 100. ദേവ്ദത്ത് പടിക്കലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

