ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാർസിന്റെ പടങ്ങളിൽ അപ്രധാനമായ വേഷങ്ങളിൽ ശ്രീനിയേട്ടൻ അഭിനയിച്ചിട്ടുണ്ട്.
അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും. ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്സിൽ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്.
ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടൻ ചിലപ്പോൾ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്പെക്ടും ആരാധനയും. -ഉർവശി