യു​എ​സ് ഓ​പ്പ​ൺ: ച​രി​ത്ര​ത്തി​ലേ​ക്ക് ര​ണ്ട​ടി കൂ​ടി, സെ​റീ​ന സെ​മി​യി​ൽ

ന്യൂ​യോ​ർ​ക്ക്: ടെ​ന്നീ​സ് ഇ​തി​ഹാ​സം സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ൺ സെ​മി​യി​ൽ ക​ട​ന്നു. ചൈ​ന​യു​ടെ വാം​ഗ് ക്വി​യാം​ഗി​നെ നി​ലം തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ശ​ക്കി​യെ​റി​ഞ്ഞാ​ണ് അ​മേ​രി​ക്ക​ൻ താ​രം സെ​മി​യി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-1, 6-0.

എ​തി​രാ​ളി​യെ ക​ശാ​പ്പ് ചെ​യ്ത സെ​റീ​ന മ​ത്സ​രം 44 മി​നി​റ്റി​നു​ള്ളി​ൽ തീ​ർ​ത്തു. മു​പ്പ​ത്തി​യേ​ഴു​കാ​രി​യാ​യ സെ​റീ​ന 25 വി​ന്ന​റു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പാ​യി​ച്ച​ത്. സെ​മി​യി​ൽ അ​ഞ്ചാം സീ​ഡ് എ​ലി​ന സ്വി​റ്റോ​ളി​ന​യാ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി.

24 ാം ഗ്രാ​ൻ​ഡ് സ്ലാ​മെ​ന്ന റി​ക്കാ​ർ​ഡി​ലേ​ക്കാ​ണ് സെ​റീ​ന​യു​ടെ കു​തി​പ്പ്. ആ​റ് ത​വ​ണ യു​എ​സ് ഓ​പ്പ​ൺ ചാ​മ്പ്യ​നാ​യി​ട്ടു​ള്ള സെ​റീ​ന 2017 സെ​പ്റ്റം​ബ​റി​ൽ മ​ക​ൾ ഒ​ളി​മ്പി​യ​ക്ക് ജ​ന്മം ന​ൽ​കി​യ ശേ​ഷം ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​തു​വ​രെ ഒ​രു ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം നേ​ടാ​നാ​യി​ട്ടി​ല്ല.

Related posts