യു​എ​സ് ഓ​പ്പ​ൺ: ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: മു​ൻ ചാ​മ്പ്യ​ൻ റോ​ജ​ർ ഫെ​ഡ​റ​ർ യു​എ​സ് ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. യു​എ​സ് ഓ​പ്പ​ണി​ൽ അ​ഞ്ച് ത​വ​ണ കി​രീ​ടം ഉ​യ​ർ​ത്തി​യി​ട്ടു​ള്ള ഫെ​ഡ​റ​റെ ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ർ ദി​മ​ത്രോ​വാ​ണ് വീ​ഴ്ത്തി​യ​ത്. ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് ദി​മ​ത്രോ​വ് വെ​റ്റ​റ​ൻ താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 3-6, 6-4, 3-6, 6-4, 6-2.

ക​ഴി​ഞ്ഞ ഏ​ഴു​ത​വ​ണ ദി​മ​ത്രോ​വു​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം മു​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഫെ​ഡ​റ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു. സെ​മി​യി​ൽ റ​ഷ്യ​യു​ടെ അ​ഞ്ചാം സീ​ഡ് ദാ​നി​ൽ മെ​ദ്‌​വെ​ദേ​വി​നെ ദി​മ​ത്രോ​വ് നേ​രി​ടും.

Related posts