പ്രണയിക്കുന്നവർക്കും അല്ലാത്തവർക്കുമായി ‘അല്പം പ്രണയ വിശേഷം’

വാ​ല​ന്‍റൈ​ൻ​സ് ഡേ ​അ​ഥ​വാ പ്ര​ണ​യ​ദി​നമാണ് ഇന്ന്. പ്രണയത്തിനായി മാ​റ്റി​വ​ച്ച ഒ​രു ദി​നം. ഇ​തു കേ​ട്ടാ​ൽ തോ​ന്നും ഈ ​ഒ​രു ദി​വ​സം മാ​ത്ര​മേ പ്ര​ണ​യി​ക്കാ​വൂ എ​ന്ന്. എ​ന്നാ​ൽ പ്ര​ണ​യ​ത്തി​നു നേ​ര​വും കാ​ല​വും മൂ​ക്കും ക​ണ്ണും ഒ​ന്നും ഇ​ല്ല. ആ​ർ​ക്കും ആ​രെ​യും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ്രേ​മി​ക്കാം. ഒ​രു മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ ഇ​തെ​ല്ലാം സാ​ധാ​ര​ണ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ആ​ണ്.

എ​ന്നാ​ൽ പ്രേ​മി​ച്ചു പ്രേ​മി​ച്ച് നി​രാ​ശ​യി​ൽ ആ​ണ്ടു​പോ​യി​ട്ടു​ള്ള​വ​രും ഇ​തേ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ന​ട​ത്തി​യ​വ​രും ധാ​രാ​ള​മു​ണ്ട്. ഇ​ത് ഒ​രു സ​ന്തോ​ഷം കൊ​ണ്ടു​വ​രു​ന്ന ദി​ന​മാ​ണ്, പ്ര​ത്യേ​കി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചെ​റു​പ്പ​ക്കാ​ർ​ക്കും മ​ന​സു​തു​റ​ന്ന് ആ​ഘോ​ഷി​ക്കാ​വു​ന്ന ഒ​രു ദി​വ​സം. ഇ​ത് മ​റ്റു​ള്ള നാ​ടു​ക​ളി​ൽ പ​ണ്ടു​മു​ത​ലേ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് എ​ത്തി​യ​ത്.

വെ​സ്റ്റേ​ൺ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തി​നു സെ​ന്‍റ് വാ​ല​ന്‍റൈ​ൻ​സ് ഡേ ​എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ന്നു​ണ്ടാ​യി​രു​ന്ന ഒരു പ​രി​ശു​ദ്ധ​നെ ആ​ദ​രി​ക്കു​ന്ന ഒ​രു തിരുനാൾ ആ​യി ക​ണ​ക്കാ​ക്കു​ന്നു. പ​ണ്ടു​കാ​ല​ത്ത് റോ​മി​ൽ പ​ട​യാ​ളി​ക​ൾ വി​വാ​ഹി​ത​രാ​കാ​ൻ പാ​ടി​ല്ല എന്ന നിയമമുണ്ടായിരുന്നു. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് വാ​ല​ന്‍റൈ​ൻ പ​രി​ശു​ദ്ധ​ൻ ആ​രും അ​റി​യാ​തെ ര​ഹ​സ്യ​മാ​യി പ​ല​ർ​ക്കും വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ക​യും, പ്ര​ണയിക്കു​ന്ന​വ​രെ ത​മ്മി​ൽ അ​ടു​പ്പി​ക്കു​ക​യും ചെ​യ്തു.

അദ്ദേഹം ചെയ്തത് നല്ല കാര്യമായിരുന്നുവെങ്കിലും നിയമത്തിന്‍റെ മുമ്പിൽ അദ്ദേഹം തെറ്റുകാരനായി കണക്കാക്കപ്പെട്ടു. തുടർന്ന് ജ​യി​ലി​ൽ അടച്ച അദ്ദേഹത്തെ ഏറെ താമസിക്കാതെ തൂ​ക്കിലേറ്റുകയും ചെ​യ്തു. അ​ന്ന് അ​ത് പ​ല​ർ​ക്കും മ​ന​സി​ൽ വ​ലി​യ വേ​ദ​നയു​ള​വാ​ക്കി​യ കാ​ര്യ​മാ​യി​രു​ന്നു. പി​ന്നീ​ട് പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ അദ്ദേഹത്തിന്‍റെ മരണ ദിനമായ ഫെബ്രുവരി 14 പ്രേ​മ​ത്തി​ന്‍റെ ദി​വ​സ​മാ​യി ആ​ഘോ​ഷി​ക്കാ​ൻ തു​ട​ങ്ങി.

എ​ന്നാ​ൽ അ​ത് ഒ​രു അ​വ​ധി ദി​വ​സ​മാ​യി ഒ​രി​ട​ത്തും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. അ​ങ്ങ​നെ 18-ാം നൂ​റ്റാ​ണ്ടി​ൽ ഇ​ത് കു​റെ​ക്കൂ​ടെ പ​ര​സ്യ​മാ​യി സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യും ആ​ഘോ​ഷി​ക്കാ​ൻ തു​ട​ങ്ങി. ആ​ദ്യ​മൊ​ക്കെ പൂ​ക്ക​ൾ കൈ​മാ​റു​മാ​യി​രു​ന്നു. അ​തും ചു​വ​ന്ന റോ​സാ​പൂ​ക്ക​ൾ. സ്നേ​ഹ​ത്തി​ന്‍റെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും ത​നി​നി​റം എ​ന്നാ​ണ് ക​ടും​ചു​വ​പ്പിനെ വിശേഷിപ്പിച്ചത്.

പി​ന്നീ​ട് ചോ​ക്ലേ​റ്റ്സ്, ആ​ശം​സാ കാ​ർ​ഡു​ക​ൾ, ഹൃ​ദ​യ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള കേ​ക്കു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ​ല​തും സമ്മാനത്തിന്‍റെ പട്ടികയിൽ കയറിപ്പറ്റി. യൂ​റോ​പ്പി​ൽ സെ​ന്‍റ് വാ​ല​ന്‍റൈ​ൻ​സ് താ​ക്കോ​ലു​ക​ൾ ത​ന്‍റെ കാ​മു​കി​ക്കോ കാ​മു​ക​നോ കൊ​ടു​ക്കും. ഇ​തു​കൊ​ണ്ട് ആ ​കൊ​ടു​ക്കു​ന്ന ആ​ളി​ന്‍റെ ഹൃ​ദ​യം തു​റ​ക്കാ​നു​ള്ള​താ​ണ​ത്രേ. അ​ങ്ങ​നെ പ​ല​ത​രം ക​ളി​ത​മാ​ശ​ക​ൾ ഈ ​വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ ന​ട​ക്കാ​റു​ണ്ട്.

ഓ​മ​ന ജേ​ക്ക​ബ്

Related posts