വൈക്കം: കോട്ടയം വൈക്കത്ത് വള്ളംമറിഞ്ഞ് അപകടം. ചെമ്പിനു സമീപം തുരുത്തേൽ മുറിഞ്ഞപുഴയിലാണ് വള്ളംമറിഞ്ഞത്. ഇരുപത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാളെ കാണാതായി. മറ്റെല്ലാവരെയും രക്ഷപെടുത്തി.
പാണാവള്ളി സ്വദേശിയായ കണ്ണനെയാണ് കാണാതായത്. ഇദ്ദേഹത്തിനായി നാട്ടുകാരും വൈക്കം അഗ്നിരക്ഷാസേനയും തിരച്ചിൽ തുടരുകയാണ്.
മരണാനന്തര ചടങ്ങിനായി കാട്ടിക്കുന്നിൽനിന്ന് പാണാവള്ളിയിലേക്കു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. രക്ഷപ്പെടുത്തിയവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.