തൃശൂർ: വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനെതിരേ സുരേഷ് ഗോപി തൃശൂരിൽ നടത്തിയ വാനരപരാമർശം കണ്ണാടിയിൽ നോക്കി നടത്തിയതാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
“ഇത്രനാൾ അദ്ദേഹം വായതുറന്നില്ല. തുറന്നതു തൃശൂരിലെ ജനങ്ങളെ അപമാനിക്കാനാണ്. അദ്ദേഹം നടത്തിയ ക്രമക്കേട് കണ്ടെത്തിയതിലെ ജാള്യതകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്.
അത് സുരേഷ് ഗോപിയുടെ സംസ്കാരമാണ്. ഞങ്ങളുയർത്തിയത് അദ്ദേഹവും ബിജെപിയും വോട്ടർപട്ടികയിൽ നടത്തിയ ക്രമക്കേടിനെക്കുറിച്ചാണ്.
തൃശൂരിലെ എംപിയെന്ന നിലയിൽ മറുപടി പറയാൻ ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനെയും സുപ്രീംകോടതിയെയും പറഞ്ഞ് ഒഴിവാകുന്നത് ക്രമക്കേട് ശരിവയ്ക്കുന്നതിനു തുല്യമാണ്’’-ഡിസിസി പ്രസിഡന്റ് പറഞ്ഞു.