പരവൂർ: രാജ്യത്തു നിലവിൽ സർവീസ് നടത്തുന്ന ഏഴ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. യാത്രക്കാരുടെ എണ്ണത്തിലെ വർധനയുടെയും ഒക്യുപൻസിയുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.16 കോച്ചുകളുള്ള മൂന്ന് ട്രെയിനുകളിൽ 20 കോച്ചുകളായി ഉയർത്തും.
എട്ട് കോച്ചുകളുള്ള നാല് ട്രെയിനുകൾ 16 കോച്ചുകളുള്ള ട്രെയിനുകളായും മാറ്റും. ഇതോടെ ഈ ട്രെയിനുകളുടെ റേക്കുകൾ പുതിയ റൂട്ടുകളിൽ സർവീസിനായി ഉപയോഗിക്കും.
സമീപഭാവിയിൽ കൂടുതൽ 20 കോച്ചുകൾ ഉള്ള ട്രെയിനുകൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.20631/32 തിരുവനന്തപുരം- മംഗളുരു സെൻട്രൽ, 20701/02 സെക്കന്തരാബാദ് – തിരുപ്പതി, 20665 ചെന്നൈ എഗ്മോർ – തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസുകളാണ് 16 കോച്ചുകളിൽ നിന്ന് 20 ആയി ഉയർത്തുന്നത്.
20671/62 മധുര-ബംഗളുരു കന്റോൺമെന്റ്, 22499/00 ദിയോഖർ – വാരാണസി, 20871/72 ഹൗറ -റൂർക്കേല, 20911/12 ഇൻഡോർ – നാഗ്പൂർ ട്രെയിനുകളാണ് എട്ട് കോച്ചുകളിൽ നിന്ന് 16 ആയി ഉയർത്തുന്നത്.
- എസ്.ആർ. സുധീർ കുമാർ