തലശേരി: ദേശീയപാതയില്‍ തലായി ഹാര്‍ബറിന് മുന്നില്‍ വനിതാ മതിലിൽ വിള്ളലുണ്ടാക്കി ബൈക്ക് ഓടിച്ച് പോകാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം ടൗൺ പോലീസ് കേസെടുത്തു.
ഒരാളെ അറസ്റ്റ് ചെയ്തു ബിജെപി പ്രവര്ത്തകന് തലായിയിലെ രാജീവനെ (51) യാണ് അറസ്റ്റുചെയ്തത്. സംഭവസ്ഥലത്തുനിന്ന് പിടികൂടിയ ഇയാളുടെ അറസ്റ്റ് ഇന്ന് പുലർച്ചയോടെയാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിൽ വനിതാമതിലില്‍ പങ്കെടുത്ത ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.
അന്യായമായി സംഘം ചേർന്നതിനും വനിത മതിലിൽ പങ്കെടുത്തിരുന്ന വിദ്യാർഥിനിയെ അടിക്കുകയും തലമുടി പിടിച്ചുവലിച്ച് അപമാനിക്കുകയും ചെയ്തതുൾപ്പെടെയുള്ള കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമം 143,147, 323,324,354 (റെഡ് വിത്ത് 149 ഐപിസി) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഘർഷത്തിൽ പരിക്കേറ്റ ബ്ര ണ്ണ ന്കോളജ് ബിരുദവിദ്യാര്‍ഥിനി കുട്ടിമാക്കൂലിലെ വയലോമ്പ്രന്‍ വീട്ടില്‍ വി.ഹീമ (21), അച്ഛന് വി.മോഹനന് (54), കുട്ടിമാക്കൂലിലെ മനയത്ത്വീടില് ഷനില്‍കുമാര്‍ (40), സിപിഎം കുന്നുംഭാഗം ബി ബ്രാഞ്ച് സെക്രട്ടറി കുട്ടിമാക്കൂല്‍ പ്രീത നിവാസിലെ കെ.വിനോദന്‍ (37) എന്നിവരെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.