കൊ​ട്ടി​യൂ​രി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ; ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സാ​യു​ധ പോ​ലീ​സ് കാ​വ​ൽ

കേ​ള​കം(കണ്ണൂർ): കൊ​ട്ടി​യൂ​ർ, ആ​റ​ളം, തി​രു​നെ​ല്ലി വ​ന​മേ​ഖ​ല​ക​ളി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി പോ​ലീ​സ്. ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സി​ന്‍റെ കോം​ബി​ഗ് ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ണ്ട​ർ​ബോ​ൾ​ട്ട് ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ൾ മു​മ്പ് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് പ്രാ​ഥ​മി​ക തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. 200 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

ഇ​തൊ​ടൊ​പ്പം വ​നാ​തി​ർ​ത്തി​യി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​രീ​ക്ഷ​ണ​വും കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. മു​മ്പ് മാ​വോ​യി​സ്റ്റു​ക​ൾ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ രാ​മ​ച്ചി, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ക്യേ​രി കോ​ള​നി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണ​വും രാ​ത്രി കാ​ല​ങ്ങ​ളി​ൽ കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Related posts