ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ പ്ലേ ​ഓ​ഫി​ൽ ‌

ല​​ണ്ട​​ൻ: വ​​നി​​താ ലോ​​ക​​ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ പ്ലേ ​​ഓ​​ഫി​​ൽ പ്ര​​വേ​​ശി​​ച്ചു. പൂ​​ൾ ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യോ​​ട് 1-1 സ​​മ​​നി​​ല പാ​​ലി​​ച്ചാ​​ണ് ഇ​​ന്ത്യ പ്ലേ ​​ഓ​​ഫി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ 11-ാം മി​​നി​​റ്റി​​ൽ പോ​​ളി​​നോ​​യി​​ലൂ​​ടെ മു​​ന്നി​​ലെ​​ത്തി​​യ അ​​മേ​​രി​​ക്ക​​യെ 31-ാം മി​​നി​​റ്റി​​ൽ ക്യാ​​പ്റ്റ​​ൻ റാ​​ണി രാം​​പാ​​ലി​​ന്‍റെ ഗോ​​ളി​​ലാ​​ണ് ഇ​​ന്ത്യ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​ത്.

പൂ​​ൾ ബി​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ അ​​യ​​ർ​​ല​​ൻ​​ഡ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടി. പ്ലേ ​​ഓ​​ഫി​​ൽ ഇ​​റ്റ​​ലി​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. പൂ​​ൾ എ ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഇ​​റ്റ​​ലി പ്ലേ ​​ഓ​​ഫി​​ൽ എ​​ത്തി​​യ​​ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ്റ​​ലി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ൽ ഇ​​ന്ത്യ​​ക്ക് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ക്കാം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ അ​​യ​​ർ​​ല​​ൻ​​ഡ് ആ​​കും ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി.

Related posts