കോട്ടയം: വിനോദ സഞ്ചാരികൾക്ക് നല്കാനായി വൻ തോതിൽ ചാരായം വാറ്റി വിൽപന നടത്തി വന്ന കുമരകം ആർ ബ്ലോക്കിലെ സംഘത്തെ എക്സൈസ് വീണ്ടും പിടികൂടി. എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിൽ 105 ലിറ്റർ ചാരായം പിടികൂടി.
എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇവസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രണ്ടു പേരെ അറസ്റ്റു ചെയ്തു. കുമരകം സ്വദേശി മധു ബാബു( മുത്ത്, 32), ചേർത്തല എസ്.എൽ. പുരം സ്വദേശി സുബാഷ് (50) എന്നിവരെയാണു അറസ്റ്റു ചെയ്തത്. പരിശോധനയ്ക്കെത്തി എക്സൈസ് സംഘത്തെ അക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണു പടികൂടിയത്.
വിനോദ സഞ്ചാരികൾക്കു ലിറ്റിറിന് 500 രൂപയ്ക്കാണ് ഇവർ ചാരായം വിറ്റിരുന്നത്. ആർ. ബ്ലോക്കിൽ ചതുപ്പു നിറഞ്ഞ ഭാഗത്താണ് ഇവർ ചാരായം സൂക്ഷിച്ചിരുന്നത്. മുൻപും മധു ബാബുവിനെ 35 ലിറ്റർ ചാരായവുമായി എസ്സൈസ് സംഘം അറസ്റ്റു ചെയ്തിരുന്നു.
റെയ്ഡിൽ കോട്ടയം എക്സ്ൈ ഇന്റലിജന്റ്സ് ആൻഡ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ആർ. പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ ഫിലിപ് തോമസ്, പി.എ. നെജീബ്, ജി. ഗിരീഷ് കുമാർ, കെ.ആർ. രാജേഷ് കുമാർ, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡംഗം കെ.എൻ. സുരേഷ് കുമാർ, കുട്ടനാട് റെയിഞ്ച് അംഗങ്ങൾ ഉൾപ്പടെ പങ്കെടുത്തു.