പ്രോസിക്യൂഷൻ പരാജയപ്പെട്ടു; 12 വർഷം മുമ്പ് സ​ഹോ​ദ​ര​നെ വധിച്ച് കു​ഴി​ച്ചുമൂ​ടി​യെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു


ആ​ല​പ്പു​ഴ: മൂ​ത്ത സ​ഹോ​ദ​ര​നെ കൊ​ന്ന് വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചുമൂ​ടി​യ കേ​സി​ൽ പ്ര​തി​യാ​യ അ​നു​ജ​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ടു​കൊ​ണ്ട് വി​ധി​ച്ചു.

ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ചെ​റു​മ​ത്ത് വീ​ട്ടി​ൽ രാ​ഘ​വ​ൻപി​ള്ള​യു​ടെ മ​ക​ൻ ഹ​രി​കു​മാ​റി​നെ​ വെ​റു​തെ വി​ട്ടുകൊ​ണ്ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ. ഇ​ജാ​സ് ഉ​ത്ത​ര​വാ​യത്. ഇ​യാ​ളു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ ശി​വ​ൻ​പി​ള്ള​യെ കൊ​ല​പ്പെടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു ഹ​രി​കു​മാ​ർ.

ശി​വ​ൻ​പി​ള്ള​യെ ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ചെ​റു​മ​ത്ത് വീ​ടി​ന്‍റെ മു​ൻ​വ​ശം കി​ണ​റി​നു സ​മീ​പം അ​നു​ജ​ൻ ഹ​രി​കു​മാ​ർ കൊ​ല​പ്പെ​ടു​ത്തി വീ​ടി​ന് വ​ട​ക്കു പ​ടി​ഞ്ഞാ​റു മാ​റി​യു​ള്ള പു​ളി​മ​ര​ത്തി​നു ചു​വ​ട്ടി​ൽ കു​ഴി​വെട്ടി മ​റ​വു ചെ​യ്തു എ​ന്ന​ാരോ​പി​ച്ച് 2009 മാ​ർ​ച്ച് 26ന് ​ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി​രു​ന്നു കേ​സ്.

അ​വി​വാ​ഹി​ത​നാ​യ ശി​വ​ൻപി​ള്ള മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും മ​ർ​ദിക്കു​ക​യും വ​ഴ​ക്കുണ്ടാ​ക്കു​ക​യും ചെയ്യുക പ​തി​വാ​യി​രു​ന്നു. കേ​സി​നാസ്പ​ദ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. ജി. ​പ്രി​യ​ദ​ർ​ശ​ൻ ത​ന്പി ഹാ​ജ​രാ​യി.

Related posts

Leave a Comment