ഉ​മ്മ​ൻ ചാ​ണ്ടി ച​ത്ത്, അ​തി​ന് ഞ​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണം, നി​ർ​ത്തി​യി​ട്ട് പോ​ടോ; ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി വി​നാ​യ​ക​ൻ

കൊച്ചി: അ​ന്ത​രി​ച്ച  ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച് ന​ട​ൻ വി​നാ​യ​കൻ. ഉ​മ്മ​ൻ ചാ​ണ്ടി​യുടെ
 
മരണത്തെയും വിലാപ യാത്രയേയും ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പരിഹസിക്കുകയായിരുന്നു നടൻ.

“ആ​രാ​ണ് ഈ ​ഉ​മ്മ​ൻ ചാ​ണ്ടി, എ​ന്തി​നാ​ടോ മൂ​ന്ന് ദി​വ​സൊ​ക്കെ, നി​ർ​ത്തി​യി​ട്ട് പോ ​പ​ത്ര​ക്കാ​രോ​ടാ​ണ് പ​റ​യു​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി ച​ത്ത്, അ​തി​ന് ഞ​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണം എ​ന്‍റെ അ​ച്ഛ​നും ച​ത്തു, നി​ങ്ങ​ളു​ടെ അ​ച്ഛ​നും ച​ത്തു. അ​തി​നി​പ്പോ ഞ​ങ്ങ​ളെ​ന്ത് ചെ​യ്യ​ണം.

ന​ല്ല​വ​നാ​ണെ​ന്ന് നി​ങ്ങ​ൾ വി​ചാ​രി​ച്ചാ​ലും ഞാ​ൻ വി​ചാ​രി​ക്കി​ല്ല. ക​രു​ണാ​ക​ര​ന്‍റെ കാ​ര്യം നോ​ക്കി​യാ​ൽ ന​മ്മ​ക്ക​റി​യി​ല്ലെ ഇ​യാ​ൾ ആ​രോ​ക്കെ​യാ​ണെ​ന്ന്’ – വി​നാ​യ​ക​ന്‍റെ പ​രാ​മ​ർ​ശം ഇ​ങ്ങ​നെ.

സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധത്തിന് വഴിവച്ചതിന് പി​ന്നാ​ലെ താ​രം വീ​ഡി​യോ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ വ​ൻ ജ​ന​രോഷമാ​ണ് വിനായകനെ​തി​രേ ഉ​യ​രു​ന്ന​ത്.
Related posts

Leave a Comment