സംവിധായകൻ വിനയൻ ഹണി റോസിനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിക്കാന്‍ റേച്ചലിന് സാധിച്ചു. ഹണി റോസ് നന്നായി അഭിനയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് റേച്ചൽ. ഇത്തരം സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനുളള സാധ്യതയുണ്ട്.
പൃഥ്വിരാജ് നായകനായ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് ഹണി റോസ് എന്നെ വന്നു കാണുന്നത്. മകളെ നായികയാക്കണം എന്ന ആഗ്രഹവുമായി ഹണിയുടെ അച്ഛനും ഒപ്പമെത്തിയിരുന്നു.
അന്ന് അവള് കുറച്ചുകൂടി വലുതാകട്ടെ എന്ന മറുപടിയാണ് താന്‍ നല്‍കിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്ഫ്രണ്ട് എന്ന സിനിമ മണിക്കുട്ടനെ വച്ച് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഹണിയെ നായികയാക്കാമെന്നു തീരുമാനിക്കുകയായിരുന്നു.
ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന നടിമാര്‍ പത്തു സിനിമ ചെയ്താല്‍ കിട്ടുന്നതിന്റെ കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല എന്ന് വിനയൻ പറഞ്ഞു.

