മൃഗങ്ങളെ ആയാലും പക്ഷികളെ ആയാലും കൂട്ടിലിട്ട് വളർത്തുന്നതിനോട് പലർക്കും യോജിപ്പില്ല. ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ’എന്ന് കവികൾ പോലും പറഞ്ഞിട്ടുണ്ട്.
സ്വർണത്താൽ നിർമിച്ച കൂട് ആണെങ്കിലും സ്വാതന്ത്യം ഇല്ലങ്കിൽ എന്താണ് കാര്യം. കൂട്ടിലടച്ച ജന്തുക്കളെ കൂട് തുറന്ന് പുറത്ത് വിടുന്നതാണ് അവർ ജീവിത്തതിൽ അനുഭവിക്കുന്ന ഏറ്റവും നല്ല നിമിഷം.ഇപ്പോഴിതാ വെള്ളത്തിൽ വീണ പുള്ളിപ്പുലി ജീവിതത്തിലേക്ക് തിരിച്ച് കയറുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തെളിഞ്ഞ ഒരു നദി ഒരു പുള്ളിപ്പുലി നീന്തിക്കടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അല്പ നേരം നീന്തിയ ശേഷം അവൻ മറുകരയെത്തുന്നു. കാട് കണ്ടപ്പോൾ പിന്നെയൊരു ഓട്ടമാണ് കാട്ടിലേക്ക്. നദിക്കരയിലൂടെ അല്പ നേരം ഓടിയ പുള്ളിപ്പുലി കാട്ടിലേക്ക് പാഞ്ഞ് കയറുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും.