തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെയും വൃക്കvsകളുടെയും പ്രവര്‍ത്തനം തകരാറിലായി തുടരുന്നതിനാല്‍ അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്.
പട്ടത്തെ സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയില്‍ കഴിയുകയാണ്.അഞ്ച് ദിവസം മുന്‍പാണ് ആരോഗ്യനില വഷളായത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യുറോളജി വിഭാഗത്തിലെ ഡോക്ട ര്മാര് അദ്ദേഹത്തിന്റെ ആരോഗ്യ നില പൂര്‍വസ്ഥിതിയിലാക്കാനുള്ള ചികിത്സകളുമായി മുന്നോട്ടു പോകുകയാണ്.
സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡും ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് വി.എസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിടുന്നത്.