ടെൽ അവീവ്: ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം. ഗാസയില്‍ ഹമാസ് പിടിച്ചുവച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്കു പിന്തുണയുമായാണ് പ്രതിഷേധം.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.
ഇസ്രയേലിന്റെ പതാകയും ബന്ദികളുടെ ഫോട്ടോയും ഉയര്‍ത്തിയാണു പ്രതിഷേധം. കഴിഞ്ഞദിവസം ഗാസയിൽ ഉടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടിരുന്നു.
ഹമാസിനെ തോല്പ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ പറയുന്നവര്‍ ബന്ദിമോചനം വൈകിപ്പിക്കുകയാണെന്നും ഹമാസിന് നിലപാട് കടുപ്പിക്കാൻ അവസരം ഒരുക്കുകയാണെന്നും നെതന്യാഹു മന്ത്രിസഭയില്‍ പറഞ്ഞു.ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനം ബന്ദികളായിരിക്കുന്നവരുടെ ജീവന് ആപത്താണെന്ന ഭയം ഇസ്രയേലികള്‍ക്കുണ്ട്.