എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രമയിക്കുന്ന മനുഷ്യരാണ് നമ്മൾ. അത് തെളിയിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഒരു യുവതി തണ്ണിമത്തൻ തെരഞ്ഞെടുക്കുന്ന രസകരമായ കാഴ്ചയാണ് ഇത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തണ്ണിമത്തൻ വാങ്ങുന്നതിനായി ഒരു യുവതി കടയിൽ ചെല്ലുന്നതാണ് വീഡിയോയിലുള്ളത്.
കടയിൽ ധാരാളം തണ്ണിമത്തനുകൾ കൂട്ടിയിട്ടിരിക്കുന്നുണ്ട്. അവയിൽ നിന്നും ഏതെടുക്കണമെന്ന കൺഫ്യൂഷനിലാണ് യുവതി. ഉടൻതന്നെ ഇവർ ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. നിമിഷങ്ങൾകുള്ളിൽ മറുപടിയും വന്നു. കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തനുകളിൽ മഞ്ഞയും പച്ചയും കലർന്നത് എടുക്കൂ അതിനാണ് മധുരവും കൂടുതലെന്ന് ചാറ്റ്ജിപിടി പറഞ്ഞത്.
അതിൻപ്രകാരം യുവതി അത്തന്നെ എടുക്കുകയും ചെയ്തു. വീട്ടിലെത്തി മുറിച്ച് നോക്കി അപ്പോൾത്തന്നെ കഴിച്ചു. ചാറ്റ്ജിപിടി പറയുന്നത് അനുസരിച്ച് അവയ്ക്ക് നല്ല മധുരമായിരുന്നു എന്നാണ് യുവതി പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇങ്ങനെ പോയാൽ മനുഷ്യന്റെ തലച്ചോറിന് ഇനി പണിയുണ്ടാകില്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എഐയുടെ ഏറ്റവും നല്ല ഉപയോഗമാണ് ഇതെന്നായിരുന്നു മറ്റു ചിലർ പറഞ്ഞത്.