മാസോണ്‍: സിൻസിനാറ്റി ഓപ്പണ്‍ 2025 വനിത ടെന്നീസ് മൂന്നാം റൗണ്ടിൽ കടന്ന് വനിത സിംഗിൾസ് ലോക ഒന്നാംനന്പർ താരം അരിന സബലെങ്കയും ഇറ്റലിയുടെ പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറും.
ചെക്ക് മാർക്കറ്റ വോൻഡ്രൗസോവയ്ക്കെതിരായ മത്സരത്തിൽ അരിന സബലെങ്ക 12 ബ്രേക്ക് പോയിന്റ് നേട്ടത്തോടെ 7-5, 6-1 ന് ജയം നേടി മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യൻ യാന്നിക് സിന്നർ കൊളംബിയൻ യോഗ്യതാ റൗണ്ടർ ഡാനിയേൽ ഗാലനെ 6-1, 6-1ന് പരാജയപ്പെടുത്തി.
വിംബിൾഡണ്‍ കിരീടനേട്ടത്തിനുശേഷം ഇടവേള എടുത്ത സിന്നർ മികച്ച ഫോമിലായിരുന്നു. 59 മിനിറ്റിനുള്ളിൽ എതിരാളി ഗാലനെ വീഴ്ത്തി. കനേഡിയൻ താരം ഗബ്രിയേൽ ഡിയാല്ലോയുമായാണ് അടുത്ത മത്സരം.
പുതിയ പരിശീലകൻ ഫ്രാൻസിസ്കോ റോയിഗിന് കീഴിൽ ആദ്യമത്സരത്തിൽ സെർബിയയുടെ ഓൾഗ ഡാനിലോവിച്ചിനെ 6-3, 6-2 എന്ന സ്കോറിന് റഡുകാനു അനായാസം പരാജയപ്പെടുത്തി അടുത്ത റൗണ്ടിൽ കടന്നു. മോണ്ട്രിയലിൽ അട്ടിമറിക്കപ്പെട്ട് പുറത്തായ മൂന്നാം സീഡ് ഇഗ ഷ്യാങ്ടെകും മൂന്നാം റൗണ്ടിൽ കടന്നു.