ബസ് ജീവനക്കാരുടെ ക്രൂരത! കുഴഞ്ഞുവീണതിനെ തുടര്‍ന്നു സ്വകാര്യബസ് ജീവനക്കാര്‍ യാത്രക്കാരനെ വലിച്ചിഴച്ചു പുറത്തേക്കുതള്ളി; വയോധികന് ദാരുണാന്ത്യം; സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി കെ.​ഇ. സേ​വ്യ​ർ (68) ആ​ണു മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ​യി​ലാ​ണു സം​ഭ​വം.

കാ​ളി​യാ​ർ- മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ ഓ​ടു​ന്ന മ​ദ​ർ​ലാ​ന്‍റ് എ​ന്ന സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ സേ​വ്യ​ർ കു​ഴ​ഞ്ഞു വീ​ണു. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​നു ചി​കി​ത്സ ന​ൽ​കാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. പ​ക​രം അ​ഞ്ചു​കി​ലോ​മീ​റ്റ​ർ മാ​റി ഞാ​റ​ക്കാ​ട് എ​ന്ന സ്ഥ​ല​ത്ത് ഇ​ദ്ദേ​ഹ​ത്തെ റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടു.

ഒ​രു ഓ​ട്ടോ​യു​ടെ അ​ടു​ത്തു ബ​സ് നി​ർ​ത്തി, ബ​സ് ജീ​വ​ന​ക്കാ​ർ സേ​വ്യ​റി​നെ വ​ലി​ച്ചി​ഴ​ച്ചു പു​റ​ത്തേ​ക്കു ത​ള്ളു​ക​യാ​യി​രു​ന്നെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും കൂ​ടെ വ​ര​ണ​മെ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബ​സ് ജീ​വ​ന​ക്കാ​ർ കൂ​ട്ടാ​ക്കി​യി​ല്ല.

പി​ന്നീ​ട് ഓ​ട്ടോ​ഡ്രൈ​വ​ർ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വ​ണ്ണ​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സേ​വ്യ​ർ ഏ​റെ താ​മ​സി​യാ​തെ മ​രി​ച്ചു.

ഈ ​സാ​ധ​ന​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ഓ​ട്ടോ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ശേ​ഷം ബ​സ് ജീ​വ​ന​ക്കാ​ർ മു​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

Related posts