ന്യൂഡൽഹി: വീട്ടുടമസ്ഥയുമായുള്ള തർക്കത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ യമുനാ നദിയിലേക്കു ചാടി ജീവനൊടുക്കി. സോഹൻ സിംഗ് നാഗി(49) ആണ് മരിച്ചത്.
ഗീത കോളനി ഫ്ലൈഓവറിനു സമീപം ഞായറാഴ്ച പുലർച്ചെ 5.35ന് സംഭവം. ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ സോഹൻ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയായ താരാ ദേവി(55)യുമായി വാക്കുതർക്കമുണ്ടായി.
ഫ്ലൈഓവറിന് സമീപമെത്തിയപ്പോൾ ഇയാൾ ഓട്ടോറിക്ഷ നിർത്തുകയും യമുനയിലേക്കു ചാടുകയുമായിരുന്നു. സംഭവത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.